മനാമ : ബഹ്റൈനിൽ താമസിക്കുന്ന മലപ്പുറം ജില്ലക്കാരായ പ്രവാസികളുടെ കുട്ടികളിൽ , നാട്ടിലും ബഹ്റൈനിലും 10-ാം ക്ലാസിലും 12-ാം ക്ലാസിലും ഉന്നത വിജയം നേടിയ വിദ്യാർത്ഥി-വിദ്യാർത്ഥിനികളെ “വിദ്യാജ്യോതി” അവാർഡ് നൽകി ആദരിച്ചു.
കേരള സിലബസ് പ്രകാരം പഠിച്ച് 10-ാം ക്ലാസിലും 12-ാം ക്ലാസിലും എല്ലാ വിഷയങ്ങൾക്കും A+ നേടിയ വിദ്യാർത്ഥികൾ.,CBSE 10-ാം ക്ലാസിലും 12-ാം ക്ലാസിലും 80% അല്ലെങ്കിൽ അതിൽ കൂടുതൽ മാർക്ക് നേടിയ വിദ്യാർത്ഥികൾ എന്നിവരെയാണ് ജൂൺ 18ന് കിംസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ മൊമൻ്റോകളും സർട്ടിഫിക്കറ്റുകളും നൽകി ആദരിച്ചത്.

ബഹ്റൈനിൽ പഠിച്ച് ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ നേരിട്ട് ആദരിക്കുന്നതോടൊപ്പം, നാട്ടിൽ പഠിച്ച് മികച്ച വിജയം നേടിയ വിദ്യാർത്ഥികളുടെ ബഹ്റൈനിൽ താമസിക്കുന്ന രക്ഷിതാക്കളെയും “വിദ്യാജ്യോതി” അവാർഡ് നൽകി ആദരിക്കുന്ന ചടങ്ങിൽ ബഹ്റൈൻ പാർലമെൻറ് അംഗവും ബഹ്റൈനിലെ പ്രമുഖ രാഷ്ട്രീയ വ്യക്തിത്വവുമായ ഹസൻ ഈദ് അൽ ബുഖമാസ് മുഖ്യ അതിഥിയായിരുന്നു. ബി.എം.ഡി.എഫ് പ്രസിഡൻറ് റംഷാദ് അയിലക്കാട് അധ്യക്ഷത വഹിച്ച പരിപാടിയിൽ ഓർഗനൈസിംഗ് സെക്രട്ടറി മൻഷീർ കൊണ്ടോട്ടി സ്വാഗതം ആശംസിച്ചു. ബി.എം.ഡി.എഫ് ജനറൽ സെക്രട്ടറി ഷമീർ പൊട്ടച്ചോല, ജോ. സെക്രട്ടറി കാസിം പാടത്തക്കായിൽ, മുനീർ വളാഞ്ചേരി, കിംസ് പ്രതിനിധി സൂര്യ തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു. ബി.എം.ഡി.എഫ് ട്രഷറർ അലി അഷ്റഫ് വാഴക്കാട് നന്ദി പ്രകാശിപ്പിച്ചു സംസാരിച്ചു. ബി.എം.ഡി.എഫ് ഭാരവാഹികളായ റസാക്ക് പൊന്നാനി, ജാഷിർ മരോളിയിൽ,രാജേഷ് നിലമ്പൂർ, സാജിദ് കരുളായി, ബഷീർ തറയിൽ, റമീസ് തിരൂർ,മനു തറയത്ത്, അനിമോൻ വാണിയേലിൽ, ജോമോൻ പുല്ലഞ്ചേരി വനിതാ വിഭാഗം ഭാരവാഹികളായ മുബീന മൻഷിർ, സുമ ദിനേശ്, ഷാമിയ സാജിദ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
![]()
