മുഖ്യമന്ത്രി വി ഡി സതീശൻ അവതരിപ്പിച്ച യുഡിഎഫ് സർക്കാരിൻ്റെ ആദ്യ ബജറ്റിൽ സംസ്ഥാനത്തിന്റെ ഭാവി വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനും ഒരുപോലെ പ്രാധാന്യം നൽകുന്ന സമഗ്രമായ കാഴ്ചപ്പാടുകളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്.
പ്രവാസി ഇൻവെസ്റ്റ്മെൻ്റ് ഫണ്ട്,ആരോഗ്യ ഇൻഷുറൻസ് വ്യാപനം, യുവാക്കൾക്കുള്ള തൊഴിൽ അവസരങ്ങൾ, അടിസ്ഥാന സൗകര്യ വികസനം, സമുദ്രാധിഷ്ഠിത സമ്പദ്വ്യവസ്ഥയ്ക്കുള്ള പ്രോത്സാഹനം, വിദ്യാഭ്യാസ-സാമൂഹിക ക്ഷേമ പദ്ധതികൾ എന്നിവ ഈ ബജറ്റിന്റെ പ്രധാന ആകർഷണങ്ങളാണ്.
സാമ്പത്തിക വെല്ലുവിളികൾ നിലനിൽക്കുന്ന സാഹചര്യത്തിലും വികസനവും സാമൂഹ്യനീതിയും ഒരുപോലെ മുന്നോട്ട് കൊണ്ടുപോകാനുള്ള ശ്രമമാണ് ഈ ബജറ്റിൽ കാണുന്നതെന്നും. തൊഴിൽ സൃഷ്ടി, സാങ്കേതിക മുന്നേറ്റം, ആരോഗ്യ സുരക്ഷ, പിന്നാക്ക വിഭാഗങ്ങളുടെ ക്ഷേമം എന്നിവയ്ക്ക് നൽകിയ പ്രാധാന്യം കേരളത്തിന്റെ പുരോഗതിക്ക് പുതിയ ദിശ നൽകുമെന്ന പ്രതീക്ഷയുണ്ടെന്നും എല്ലാവരെയും ഉൾക്കൊള്ളുന്ന വികസന കേരളം എന്ന ലക്ഷ്യത്തിലേക്കുള്ള ശക്തമായ ചുവടുവെയ്പ്പായി കേരള ബജറ്റ് 2026 വിലയിരുത്തപ്പെടുന്നതായും ഐ വൈ സി സി ബഹ്റൈൻ പത്രക്കുറിപ്പിൽ വ്യക്തമാക്കി.
![]()
