ദമ്മാം: മഹാത്മാഗാന്ധി സർവകലാശാലയുടെ ബി.എസ്.സി ബയോ ഇൻഫോമാറ്റിക്സ് പരീക്ഷയിൽ മൂന്നാം റാങ്ക് കരസ്ഥമാക്കിയ ദമ്മാം ഇൻ്റർനാഷണൽ ഇന്ത്യൻ സ്കൂൾ,അൽമുന സ്കൂൾ മുൻ വിദ്യാർത്ഥിനിയായ തൻസീറ സിദ്ദീഖിനെ ആലുവ തായ്ക്കാട്ടുകരയിലെ വസതിയിലെത്തി അനുമോദനവും ക്യാഷ് അവാർഡും നൽകി ആദരിച്ചു.

ഇരുപത്തഞ്ച് വർഷത്തിലധികമായി സൗദി അറേബ്യയിലെ ദമ്മാമിൽ പ്രവാസ ജീവിതം നയിക്കുന്ന നാടക-ഷോർട്ട് ഫിലിം പ്രവർത്തനങ്ങളിൽ അഭിനേതാവായും രംഗപട, മേക്കപ്പ് വിദഗ്ധനായും, പ്രവാസി വെൽഫെയർ എറണാംകുളം – തൃശൂർ ജില്ലാ എക്സിക്യുട്ടീവ് അംഗവുമായി പ്രവർത്തികുന്ന സിദ്ദീഖ് ആലുവ – നസീമ എന്നവരുടെ മകളാണ് തൻസീറ. തൻസീറയുടെ ഈ ശ്രദ്ധേയ നേട്ടം പ്രവാസി സമൂഹത്തിനാകെ അഭിമാനകരമാണ്. കഠിദ്വാനത്തിലൂടെ മികച്ച വിജയം നേടിയ തൻസീറ മറ്റു വിദ്യാർത്ഥികൾക്ക് പ്രചോദനമാണ്. കൂടാതെ എസ്.എസ്.എൽ.സി, പ്ലസ് ട്യൂ പരീക്ഷയിൽ വിജയം നേടിയ അബ്ദുറഹിമാൻ മുഹമ്മദ് ഷരീഫ്, യുമ്ന മുഹമ്മദ് ഷരീഫ് എന്നീ വിദ്യാർത്ഥികളെയും അനുമോദിച്ചു. ഇരുവർക്കുള്ള മെമോൻ്റൊ , ക്യാഷ് അവാർഡ് പ്രവാസി വെൽഫെയർ ദമ്മാം റീജിയണൽ കമ്മിറ്റി അംഗം റഊഫ് ചാവക്കാട്, ജില്ലാ വൈ. പ്രസിഡൻ്റ് ഷരീഫ് കൊച്ചി എന്നിവർ നൽകി. സഹോദരി തസ്നി സിദീഖ്, മാതാവ് നസീമ എന്നിവരും സന്നിഹിതരായി .
![]()
