മനാമ : പ്രവാസമവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഐ.വൈ.സി.സി ബഹ്റൈൻ്റെ ട്യൂബ്ലി സൽമാബാദ് ഏരിയാ കമ്മിറ്റിയിലെ മുതിർന്ന അംഗവും മുൻ ദേശീയ എക്സിക്യൂട്ടീവ് കമ്മറ്റി അംഗവുമായ ബിനു പുത്തൻപുരയിലിന് ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. ബഹറിനിൽ പ്രമുഖ കമ്പനിയിൽ സീനിയർ ടെക്നിഷ്യനായി ജോലി ചെയ്തുവരുകയായിരുന്നു. പത്തനംതിട്ട സ്വദേശിയാണ്.

ഏരിയാ കമ്മറ്റി പ്രസിഡൻ്റ് ഷമാസ് അദ്ധ്യക്ഷനായ യാത്രയയപ്പ് ചടങ്ങ് ദേശീയ വൈസ് പ്രസിഡൻറ് ഷാഫി വയനാട് ഉദ്ഘാടനം ചെയ്തു . ഏരിയാ കമ്മറ്റി സെക്രട്ടറി കുമാർ, ദേശീയ ജനറൽ സെക്രട്ടറി സലിം അബുത്താലിബ്, ദേശീയ ഷഫീഖ് സൈഫുദ്ദീൻ, ദേശീയ ജോയിൻ സെക്രട്ടറി രഞ്ജിത്ത് മാഹി , നവീൻ, ബ്ലെസ്സൺ മാത്യു, ബേസിൽ നെല്ലിമറ്റം, മണികണ്ഠൻ ചന്ദ്രോത്ത്, ശ്യാംദീപ് എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. ചടങ്ങിന് ദേശീയ എക്സിക്യൂട്ടീവ് കമ്മറ്റി അംഗം ഷബീർ മുട്ടം നന്ദി അറിയിച്ചു.
![]()
