ദുബായ് : വേൾഡ് മലയാളി കൗൺസിൽ മിഡിൽ ഈസ്ററ് റീജിയൺ കോൺഫറൻസ് ഗ്ലോബൽ പ്രസിഡണ്ട് ജോൺ മത്തായി ഉദ്ഘാടനം ചെയ്തു. മിഡിൽ ഈസ്ററ് റീജിയൺ പ്രസിഡണ്ട് ഷൈൻ ചന്ദ്രസേനൻ്റെ അദ്ധ്യക്ഷതയിൽ ദുബായ് അൽ മരീഫ് അമേരിയ്ക്കൻ സ്കൂളിൽ നടന്ന സമ്മേളനത്തിൽ ജനറൽ സെക്രട്ടറി ഡോ. ജെറോ വർഗീസ്, ഗ്ലോബൽ വൈസ് പ്രസിഡണ്ട് രാജേഷ് പിള്ള,മിഡിൽ ഈസ്ററ് റീജിയൺ ട്രഷറർ മനോജ് മാത്യു , അബ്ദുൾ ഹക്കീം, സിന്ധു ഹരികൃഷ്ണൻ, ബാവാ റേച്ചൽ, ഉണ്ണി കൃഷ്ണൻ, കൃഷ്ണാ കിരൺ എന്നിവർ പ്രസംഗിച്ചു. സമ്മേളനത്തോടനുബന്ധിച്ചു വിവിധ പ്രൊവിൻസുകളുടെ നൃത്ത – സംഗീത പരിപാടിൾ അവതരിപ്പിച്ചു.
![]()
