ദോഹ: ഖത്തറിലെ കൊട്ടാരക്കര നിവാസികളുടെ കൂട്ടായ്മയായ കെഫാഖ്(KEFAQ) അംഗങ്ങൾക്കായി FINQ-യുമായി സഹകരിച്ച് സി പി ആർ അവബോധനവും പരിശീലന പരിപാടിയും ദോഹയിലെ ഐ സി സി യിൽ സംഘടിപ്പിച്ചു.
പ്രസിഡന്റ് ബിനേഷ് ബാബു അധ്യക്ഷനായ യോഗത്തിൽ സെക്രട്ടറി ജോബിൻ പണിക്കർ സ്വാഗതം ആശംസിച്ചു. ആസ്റ്റർ ഹോസ്പിറ്റലിലെ ഇന്റേണൽ മെഡിസിൻ വിഭാഗം മേധാവി ഡോ. ജോബിൻ ബെഞ്ചമിൻ പരിപാടി ഉത്ഘാടനം ചെയ്തു.
അഡ്വൈസറി ബോർഡ് ചെയർമാൻ ബിജു കെ. ഫിലിപ്പ് ആശംസകൾ നേർന്നു.
തുടർന്ന് ഖത്തറിലെ ഇന്ത്യൻ നഴ്സുമാരുടെ സംഘടനയായ FINQ CPR അവബോധന സെഷനും പ്രായോഗിക പരിശീലനവും നയിച്ചു. പരിപാടി കൺവീനർമാരായ ചാൾസ് കെ. ചാക്കോ, ജൂണോ വിനീത് എന്നിവരുടെ നേതൃത്വത്തിൽ വൈസ് പ്രസിഡന്റുമാരായ സിബി മാത്യു, ബിജു പി. ജോൺ, ട്രസ്റ്റിമാരായ ബെന്നി ബേബി, അനീഷ് തോമസ്, ജോയിന്റ് സെക്രട്ടറിമാരായ ടിൻസി ജോബി, ജലു അമ്പാടി, ഷാജി കരിക്കം എന്നിവരും മാനേജിങ് കമ്മിറ്റി അംഗങ്ങളും പരിപാടിക്ക് നേതൃത്വം നൽകി.
FINQ ടീമിന്റെ വിദഗ്ധ പരിശീലനവും KEFAQ അംഗങ്ങളുടെ സജീവ പങ്കാളിത്തവും പരിപാടിയുടെ വിജയത്തിന് കരുത്തേകി. ചടങ്ങിൽ ട്രസ്റ്റി ബെന്നി ബേബി നന്ദി രേഖപ്പെടുത്തി.
![]()
