റിയാദ് : സാമൂഹിക സേവന രംഗത്തെ സമാനതകളില്ലാത്ത പ്രവർത്തനങ്ങൾ മുൻനിർത്തി റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സി വെൽഫെയർ വിങ്ങിന് പ്രമുഖ റീട്ടെയിൽ ശൃംഖലയായ ഹൈപ്പർ നെസ്റ്റോ ഗ്രൂപ്പിന്റെ (അൽ വഫ) ആദരം. പ്രവാസ ലോകത്ത് ദുരിതമനുഭവിക്കുന്നവർക്കും സാധാരണക്കാർക്കും വെൽഫെയർ വിങ് നൽകി വരുന്ന കാരുണ്യപ്രവർത്തനങ്ങളും,പിന്തുണയും കണക്കിലെടുത്താണ് ഈ ഉപഹാരം സമർപ്പിച്ചത്.
സമൂഹത്തിന് നൽകിയ നിസ്വാർത്ഥ സേവനങ്ങളെയും കാരുണ്യ പ്രവർത്തനങ്ങളെയും പ്രശംസിച്ചുകൊണ്ട് നെസ്റ്റോ ഗ്രൂപ്പ് മാനേജ്മെന്റ് പ്രതിനിധികൾ വെൽഫെയർ വിങ് ഭാരവാഹികൾക്ക് ഉപഹാരം കൈമാറി.
റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സി വെൽഫെയർ വിങ്ങിന്റെ പ്രവർത്തനങ്ങൾക്കുള്ള വലിയൊരു അംഗീകാരമാണ് ഈ പുരസ്കാരമെന്നും, കൂടുതൽ ഊർജ്ജസ്വലമായി മുന്നോട്ട് പോകാൻ ഇത് പ്രചോദനമേകുന്നതാണെന്നും ഭാരവാഹികൾ അറിയിച്ചു.
![]()
