ദോഹ : ഖത്തർ പ്രവാസികളുടെ കൂട്ടായ്മയിൽ രൂപപ്പെട്ട ഹ്രസ്വചിത്രം കുടുംബ ലഹളയുടെ പോസ്റ്റർ പ്രകാശനം റേഡിയോ സുനോ 91.7 ൽ നിർവഹിച്ചു.
ചുരുങ്ങിയ കാലം കൊണ്ട് സാധാരണ പ്രവാസികളുടെ ഇടയിൽ നിന്ന് ഉയർന്നുവന്ന ഷാഹിദ് പുത്തനത്താണിയാണ് സംവിധാനം ചെയ്യുന്നത്.
സജീവ് കോട്ടപ്പുറം കഥ, തിരക്കഥ, സംഭാഷണം നിർവഹിച്ച ചിത്രത്തിൻ്റെ പ്രൊഡ്യൂസർ സഹോദരി മെഹറുന്നീസയാണ്.
ദോഹയിലെ പ്രശസ്ത നടി മല്ലികാ ബാബുവും മെഹറുന്നീസയും പ്രധാന വേഷങ്ങളിൽ എത്തുന്നു.
സിനി മിറാക്കിൾ എന്നയൂട്യൂബ് ചാനലുകളിലൂടെയാണ് സംപ്രേക്ഷണം ചെയ്യുന്നത്.

![]()
