ജിസാൻ: ജിസാനിൽ കർണാടക മംഗലാപുരം സ്വദേശി ഇസ്മാഈൽ മജാൽ (71) ഹൃദയാഘാതം മൂലം മരിച്ചു.നാല് പതിറ്റാണ്ടായി പ്രവാസിയായിരുന്ന ഇദ്ദേഹം സാലിം ബാബിക്കി ടൊയോട്ട കമ്പനിയിൽ പാർട്സ് ജനറൽ മാനേജരായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. ഞായറാഴ്ച രാവിലെ ജിസാൻ ജനറൽ ആശുപത്രിയിലായിരുന്നു അന്ത്യം.ഭാര്യയും മൂന്ന് ആൺമക്കളുമുണ്ട്. മക്കളിൽ ഒരാൾ ജിസാനിലെ ബാബിക്കി കമ്പനിയിലും മറ്റ് രണ്ടുപേർ ജിദ്ദയിലുമാണ് ജോലി ചെയ്യുന്നത്.സൗദി കെ.എം.സി.സി സെക്രട്ടറി ഹാരിസ് കല്ലായി, കമ്പനി പ്രതിനിധി മനു മോഹൻ എന്നിവരുടെ നേതൃത്വത്തിൽ കെ.എം.സി.സി വെൽഫയർ വിങ് നിയമനടപടികൾ പൂർത്തീകരിക്കാൻ മകൻ വസീൽ മജലിന് സഹായങ്ങളുമായി കൂടെയുണ്ട്.
![]()
