റിയാദ് :റിയാദിലെ കായികപ്രേമികളെ,ലോകകപ്പ് ചൂടിൽ ആറാടാൻ നിങ്ങൾ റെഡിയെല്ലേ ..!!‘ലോകകപ്പ് ഫുട്ബോൾ വൈബ് ഓൺ’ വ്യാഴാഴ്ച ..!!
ചരിത്രത്തിലാദ്യമായി 48 രാജ്യങ്ങൾ മാറ്റുരക്കുന്ന 23-ാമത് ഫിഫ ലോകകപ്പിന് പന്തുരുളാന്‍ മണിക്കൂറുകൾ മാത്രം ബാക്കിനില്‍ക്കെ, ലോകമെങ്ങും ആവേശത്തിലും ആകാംഷയിലുമാണ് ആരായിരിക്കും പുതിയ ലോക ചാമ്പ്യന്മാർ..!
മെസ്സിയും നെയ്മറും റൊണാൾഡോയും എംബാപ്പയും ഉൾപ്പെടെയുള്ള ലോക ഫുട്ബോൾ രാജാക്കന്മാർ വീണ്ടും കളിക്കളത്തിൽ വിസ്മയം തീർക്കുമ്പോൾ, ആവേശത്തിന്റെ പരകോടിയിൽ നമ്മുക്കു പങ്കുചേരാം.
ലോകകപ്പ് മാമാങ്കം ആദ്യ വിസിൽ മുതൽ തത്സമയം വലിയ സ്ക്രീനിൽ നിങ്ങൾക്ക് കാണാം , റിയാദ് അൽ മദീന ഹൈപ്പർ മാർക്കറ്റ് അങ്കണത്തിൽ വെച്ച്.
റിയാദിലെ ഫുട്ബോൾ പ്രേമികൾക്കായി റിയാദ് ടാക്കിസുമായി സഹകരിച്ച് കൊണ്ട് അൽമദീന ഹൈപ്പർ മാർക്കറ്റ് ഹറാജ് ഒരുക്കുന്ന ‘ബിഗ് സ്ക്രീൻ ഫുട്ബോൾ വൈബ് ഓൺ 2026′ , ജൂൺ 11 വ്യാഴാഴ്ച വൈകുന്നേരം 7 : 30 മുതൽ വിവിധ കലാപരിപാടികളോടെ അരങ്ങേറും.
ഉത്ഘാടന ദിവസമായ ജൂൺ 11 വ്യാഴാഴ്ച മുതൽ ഫൈനൽ ദിവസമായ ജൂലൈ 19 ഞായാറാഴ്ച വരെ എല്ലാദിവസവും തത്സമയ സംപ്രേഷണം ഉണ്ടായിരിക്കുന്നതാണ്.
ക്വാർട്ടർ മുതലുള്ള എല്ലാ മത്സരങ്ങളിലും ‘ലോകകപ്പ് 2026 പ്രവചന മത്സരം’ ആരംഭിക്കും.
![]()
