റിയാദ്: ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് റിയാദ് അലിഫ് ഇൻ്റർനാഷണൽ സ്കൂളിൽ സംഘടിപ്പിച്ച ‘ഗ്രീൻ ക്യാമ്പസ് പ്രോജക്ട്’ ശ്രദ്ധേയമായി. പരിസ്ഥിതി സംരക്ഷണ സന്ദേശമുയർത്തി സ്കൂളിലെ നൂറുകണക്കിന് വിദ്യാർഥികൾ ഒത്തുചേർന്ന് ക്യാമ്പസിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു.
ക്യാമ്പസിൽ വൃക്ഷത്തൈ നടുന്നതിന് നേതൃത്വം നൽകി ഫൈസൽ തൗഫീഖ് ജിബ്തൈനിയ ഈ വർഷത്തെ പരിസ്ഥിതിദിനാഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു.
സുസ്ഥിരവികസന ആശയങ്ങളും പരിസ്ഥിതിക മൂല്യങ്ങളും ഉൾക്കൊള്ളുന്ന ഒരു തലമുറയെ വാർത്തെടുക്കാൻ പരിസ്ഥിതി ദിനാഘോഷ പരിപാടികൾക്ക് കഴിയട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. ക്യാമ്പസിനകത്ത് സ്വന്തം പേരിലുള്ള വൃക്ഷത്തൈ വളർത്തുന്നതും പരിപാലിക്കുന്നതും ഇനി വിദ്യാർത്ഥികൾ ആയിരിക്കും.
അലിഫ് ഗ്രൂപ്പ് ഓഫ് സ്കൂൾസ് സി ഇ ഒ ലുഖ്മാൻ അഹമ്മദ്, പ്രിൻസിപ്പൾ മുഹമ്മദ് മുസ്തഫ, വൈസ് പ്രിൻസിപ്പാൾ നൗഷാദ് നാലകത്ത്, അഡ്മിൻ മാനേജർ അലി ബുഖാരി, എച്ച് ഒ എസ്സുമാരായ അനസ് കെ, ആയിഷ ബാനു, സുബൈരിയ, വിസ്മി രതീഷ് എന്നിവർ സംബന്ധിച്ചു.
![]()
