ഹഫർ അൽ ബത്തീൻ:സൗദി അറേബ്യയിലെ ഹഫർ അൽ ബാത്തീനിൽ ജോലി ചെയ്ത് വരികയായിരുന്ന തെലങ്കാന സ്വദേശിയായ യൂസുഫ് മുഹമ്മദ് (46) ചികിത്സയിലിരിക്കെ മരണപ്പെട്ടു. ഹഫർ അൽ ബാത്തീനിലെ സനയ്യയിൽ ദീർഘകാലമായി ഒരു സ്പെയർ പാർട്സ് സ്ഥാപനത്തിൽ ജോലി ചെയ്ത് വരികയായിരുന്നു.
കടുത്ത വയറുവേദനയും ഛർദ്ദിയും അനുഭവപ്പെട്ടതിനെ തുടർന്ന് ഹഫർ അൽ ബാത്തീനിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനകളിൽ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ കണ്ടെത്തുകയും അടിയന്തര ശസ്ത്രക്രിയ നടത്തുകയും ചെയ്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മരണാനന്തര നടപടികൾ പൂർത്തിയാക്കുന്നതിനായി ഇന്ത്യൻ എംബസിയുടെ സഹകരണത്തോടെ ഒഐസിസി പ്രസിഡന്റ് വിബിൻ മറ്റത്ത് പൂർത്തിയാക്കി. തുടർന്ന് മൃതദേഹം വിമാന മാർഗം ഹൈദരാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിക്കുകയും ബന്ധുക്കൾ ഏറ്റുവാങ്ങി സ്വദേശത്ത് എത്തിച്ച് മതാചാരാനുസൃതമായി സംസ്കരിക്കുകയും ചെയ്തു.
മരണപ്പെട്ട യൂസുഫ് മുഹമ്മദിന്റെ ഭാര്യ സഫിയ ബീഗമാണ്. മക്കൾ: സിത്താര, മുഹമ്മദ് അഫാഖ്, ശിഫ ഫാത്തിമ, മുഹമ്മദ് അസാദ്.
![]()
