റിയാദ്: ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ഓ ഐ സി സി ആലപ്പുഴ ജില്ലാ കമ്മിറ്റി അനുമോദിച്ചു.റിയാദ് ഇൻഡ്യൻ എംബസ്സി സ്ക്കൂളിൽ നിന്നും 2025 – 2026 ലെ CBSE പ്ലസ് ടു പരീക്ഷയിൽ സ്ക്കൂൾ സെക്കന്റ് ടോപ്പായി ഉന്നത വിജയം കരസ്ഥമാക്കിയ ഓ ഐ സി സി ജില്ലാ ജനറൽ സെക്രട്ടറി സജീവ് വള്ളികുന്നത്തിന്റെ മകൻ മാസ്റ്റർ ഗൗതം സജീവിനും, അൽയാസ്മിൻ ഇന്റർനാഷണൽ ഇൻഡ്യൻ സ്ക്കൂളിൽ നിന്നും CBSE 10ാം ക്ലാസ് പരീക്ഷയിൽ ഉയർന്ന മാർക്കോടു കൂടി ഉന്നത വിജയം കരസ്ഥമാക്കിയ റിയാദിലെ അറിയപ്പെടുന്ന വ്യവസായിയും സാമൂഹിക പ്രവർത്തകനും ഓ ഐ സി സി കമ്മിറ്റി അംഗവുമായ നൗഷാദ് കറ്റാനത്തിന്റെ മകൾ ബയാൻ ഫാത്തിമയേയും മൊമന്റോ നൽകി ആദരിച്ചു.

മലാസിലെ ചെറീസ് റസ്റ്റോറന്റിൽ വച്ച് കൂടിയ ചടങ്ങിൽ യഥാക്രമം ആലപ്പുഴ ജില്ലാ പ്രസിഡന്റ് കമറുദ്ദീൻ താമരക്കുളം, സെൻട്രൽ കമ്മിറ്റി വനിതാ വേദി പ്രസിഡന്റ് മൃദുലാ വിനീഷ് എന്നിവർ മൊമന്റോ നൽകി വിദ്ധ്യാർത്ഥികളെ ആദരിച്ചു.കമറുദ്ദീൻ താമരക്കുളത്തിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പുതിയ അംഗങ്ങളെ ഉൾപ്പെടുത്തി എക്സിക്യൂട്ടീവ് കമ്മിറ്റി വിപുലീകരിക്കുവാൻ തീരുമാനിച്ചു. ജനറൽ സെക്രട്ടറി സജീവ് വള്ളികുന്നo, സെൻട്രൽ കമ്മിറ്റി വൈസ്പ്രസി: സൈഫ് കായംകുളം, ഗ്ലോബൽ കമ്മിറ്റി അംഗം നൗഷാദ് കറ്റാനം,ഷൈജു നമ്പലശ്ശേരി, അനീസ് കാർത്തികപ്പള്ളി, സന്തോഷ് വിളയിൽ, ഇസ്ഹാക്ക് ലവ്ഷോർ,ജലീൽ ആലപ്പുഴ, വിനീഷ് വിജയൻ കാഷിഫ്ദ്ദീൻ,ഷമീർ കൊല്ലകടവ്, ദാസൻ യോഹന്നാൻ, നിസാം കായംകുളം, ജയിംസ് വെട്ടിയാർ, സിജു പീറ്റർ, വർഗ്ഗീസ് ബേബി, രോഹിത്. റ്റി ,മൃദുലാ വിനീഷ്, സജന കാഷിഫ്, ദീപാ സജീവ്, ഫൗസിയ നിസാം, ഷീജ മോൾ നൗഷാദ് തുടങ്ങിയവരും പങ്കെടുത്തു.
ട്രഷറർ അഷറഫ് കായംകുളം നന്ദി പറഞ്ഞു.
![]()
