റിപ്പോർട് :അഫ്സൽ കായംകുളം.
ഹായിൽ: കഴിഞ്ഞദിവസം മരണപ്പെട്ട ഹൈലിൽ വർഷങ്ങൾ ആയിട്ടുള്ള പ്രവാസിയും സാമൂഹിക പ്രവർത്തകനും മലയാളികൾക്കിടയിൽ സുപരിചിതനുമായിരുന്ന അബ്ദുസത്താർ മംഗലത്തിന്റെ നിര്യാണത്തിൽ ഹായിൽ നവോദയ സാംസ്കാരിക വേദി അനുശോചിച്ചു.
എല്ലാവരോടും സ്നേഹ വാത്സല്യത്തോടെ ഇടപെട്ടിരുന്ന അപൂർവ്വ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു മലപ്പുറം മംഗലം സ്വദേശിയായ അബ്ദു സത്താർ.ഹായിലിൽ വർഷങ്ങളായി സ്റ്റുഡിയോ നടത്തിയിരുന്നു അതിനുശേഷം ടാക്സി ഡ്രൈവറായി ജോലി നോക്കുകയായിരുന്നു. കഴിഞ്ഞദിവസം യാത്രയ്ക്കിടയിൽ ദമാമിൽ വെച്ച് നെഞ്ചുവേദന ഉണ്ടാവുകയും ഹോസ്പിറ്റലിൽ വെച്ച് മരണപ്പെടുകയും ചെയ്തു. നിരവധി സാമൂഹിക പ്രവർത്തകരുടെ ഇടപെടലിൽ സത്താറിന്റെ മൃതദേഹം നാട്ടിലെത്തിച്ച് മറവു ചെയ്തു. അനുസ്മരണ യോഗം നവോദയ കേന്ദ്രകമ്മിറ്റി സെക്രട്ടറി ഹർഷാദ് സ്വാഗതം പറഞ്ഞു. നവോദയ പ്രസിഡണ്ട് മനോജ് അധ്യക്ഷനായിരുന്നു. വിവിധ സംഘടനകളെ പ്രതിനിധികരിച്ച്
സകരിയ്യ ആയഞ്ചേരി (കെ എം സി സി ) മുനീർ സഖാഫി (ഐ സി എഫ് ) രജീഷ് ഇരിട്ടി (ഡ്രൈവേഴ്സ് കൂട്ടായ്മ) മുഹമ്മദ് രാഖി , (അസ്റാർ ഗ്രൂപ്പ് )ഷാജി താമരശേരി (മലയാളി കൂട്ടായ്മ ), ഹബീബ് ഹോസ്പിറ്റൽ എം ഡി നിസാം പറക്കോട് എന്നിവർ അനുശോചനം രേഖപ്പടുത്തി, പ്രശാന്ത് നവോദയ നന്ദി പറഞ്ഞു.
![]()
