ജുബൈൽ : ദമാമിൽ ജോലിസ്ഥലത്തുണ്ടായ അപകടത്തിൽ പെരുമ്പാവൂര്‍ സ്വദേശി മരിച്ചു.
പെരുമ്പാവൂര്‍ വളയന്‍ചിറങ്ങര കൂറ്റനാട്ടുപറമ്പില് വീട്ടില്‍ മുസ്തഫ (35) ആണ് മരിച്ചത് . തിങ്കളാഴ്ച ജുബൈലിലെ റെഡിമിക്സ് കമ്പനിയിലുണ്ടായ അപകടത്തെ തുടര്‍ന്നായിരുന്നു മരണം. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ ജുബൈല്‍ കെ.എം.സി.സി. പ്രവര്‍ത്തകര്‍ നടത്തിവരുന്നു. ഖബറടക്കം പിന്നീട് നാട്ടില്‍ നടക്കും.
![]()
