ഇസ്ലാമബാദ് :പാകിസ്താനിലെ ഖൈബർ പഖ്തൂൺഖ്വയിലെ ബജൗറിലുണ്ടായ വൻ സ്ഫോടനത്തിൽ 30 ലേറെ പേർ കൊല്ലപ്പെട്ടതായി പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
അനവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.ജംഇയ്യത്തുൽ ഉലമായേ ഇസ്ലാം ഫസൽ (ജെ.യു.ഐ-എഫ്) സംഘടിപ്പിച്ച യോഗത്തിലാണ് ബോംബ് സ്ഫോടനം ഉണ്ടായത്.
ജെ.യു.ഐ-എഫിന്റെ പ്രമുഖ നേതാവ് മൗലാന സിയാഉല്ല ജാൻ അടക്കം കൊല്ലപ്പെട്ടതായി പ്രാദേശിക പത്രങ്ങൾ റിപ്പോർട് ചെയ്തിട്ടുണ്ട്
യോഗത്തിൽ പങ്കെടുക്കാനെത്തിയ നിരവധി പാർട്ടി പ്രവർത്തകർ സ്ഥലത്തുണ്ടായിരുന്നു,പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി
![]()
