ദമ്മാം : കോഴിക്കോട് തച്ചംപൊയിൽ അബ്ദുൽ റഷീദ് (41 ) ദമാമിൽ നിര്യാതനായി .
മൂന്നു ദിവസമായി വീടുമായി ബന്ധമില്ലാതെ ആയപ്പോൾ ഭാര്യ സ്പോൺസറെ ബന്ധപ്പെടുകയും തുടർന്ന് റൂം തുറന്നു നോക്കിയപ്പോൾ ആണ് മരിച്ചു കിടക്കുന്നതായി കണ്ടത് .ഹൃദയ സ്തംഭനമാണ് മരണ കാരണം .
രണ്ടാഴ്ചക്ക് മുൻപാണ് പുതിയ വിസയിൽ എത്തിയത്.
ഭാര്യ : സയീദ ,മക്കൾ : ഹാദിൽമുബാറക്ക് , ശാമിൽ മുബാറക്ക് ,സിയാ ജാബിൻ.
ദമാമിൽ മയ്യത്ത് മറവ് ചെയ്യാൻ ദമാം കെ എം സി സി ജീവകാരുണ്യ വിഭാഗം പ്രവർത്തകർ രംഗത്തുണ്ട്.
![]()
