റിയാദ് : ഗൾഫ് മലയാളി ഫെഡറേഷനും റാഫി ഫൗണ്ടേഷനും സംയുക്തമായി അനശ്വര ഗായകന്റെ ഓർമ്മ ദിനത്തിൽ സംഘടിപ്പിച്ച “റാഫി നൈറ്റ് ” ഗാനങ്ങളുടെ ആലാപനം കൊണ്ടും സംഘാടക മികവ് കൊണ്ടും ശ്രദ്ധേയമായി.
വെള്ളിയാഴ്ച ഷിഫ റാമീസ് ഓഡിറ്റോറിയത്തിൽ വൈകുന്നേരം ഗാന ചക്രവർത്തി മുഹമ്മദ് റാഫിയുടെ ഓർമ്മ ദിന പരിപാടിയിൽ റിയാദിലെ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ചാണ് പരിപാടി തുടങ്ങിയത്. ജി എം എഫ് മിഡിയ കോഡിനേറ്റർ ജയൻ കൊടുങ്ങല്ലൂർ ആമുഖ പ്രഭാഷണം നടത്തി.
ജി എം എഫ് റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സലിം അർത്തിയിൽ അധ്യക്ഷത വഹിച്ചു. ചെയർമാൻ റാഫി പാങ്ങോട് ഉദ്ഘാടനം നിർവഹിച്ചു.സൗദി നാഷണൽ കമ്മിറ്റി പ്രസിഡന്റ്റ് അസിസ് പവിത്ര, വർഗീസ് (വിൻഡർ ടൈം കമ്പനി), സാറാ ഫഹദ്, ഡോ. അനൂപ് (എ ആർ ഗ്രൂപ്പ്), ഷംനാദ് കരുനാഗപ്പള്ളി, ഹരികൃഷ്ണൻ, അഷ്റഫ് ചേലാമ്പ്ര, ഷാജഹാൻ കയാഞ്ഞിരപ്പള്ളി, ഷാനവാസ് വെമ്പിളി, മുത്തലിബ്, യൂനുസ്, ഷാനവാസ് മുനമ്പത്ത്, സുധീർ വള്ളക്കടവ്, നിബു കാട്ടാക്കട, സുധീർ പാലക്കാട് എന്നിവർ ആശംസകൾ അർപ്പിച്ചു.
മുഹമ്മദ് കുഞ്ഞി സ്വാഗതവും സനൽ ഹരിപ്പാട് നന്ദിയും പറഞ്ഞു. മുഹമ്മദ് റാഫി ആസ്വാദകരുടെ മനസിലേക്ക് പാടി പതിപ്പിച്ച മനോഹര ഗാനങ്ങൾ ഗായകൻ മുഹമ്മദ് അസ്ലം, സുമി അരവിന്ദ്,പ്രിയ കണ്ണൂർ, കുഞ്ഞുമുഹമ്മദ്, മുത്തു എന്നിവർ ആലപിച്ചു.
![]()
