ജുബൈൽ : സൗദി അറേബ്യയിലെ അൽ ജുബൈലിൽ “വോയിസ് ഓഫ് ജുബൈൽ – എ ഫാമിലി ഫിയേസ്റ്റ ഓഫ് മ്യൂസിക് ആൻഡ് ജോയ് ”യുടെ ആഭിമുഖ്യത്തിൽ ഈദ് സ്പെഷ്യൽ സ്റ്റേജ് ഷോയായ “ലേട്സ് ഗെറ്റ് ടുഗെതർ ” വിപുലമായ ആഘോഷങ്ങളോടെ സംഘടിപ്പിച്ചു. സംഗീതവും നൃത്തവും നിറഞ്ഞ വർണാഭമായ കലാപരിപാടികൾ കൊണ്ട് സമ്പന്നമായിരുന്ന വേദി പ്രേക്ഷകർക്ക് മനോഹരമായ അനുഭവമായി മാറി.
ഒൻപത് വർഷങ്ങൾക്ക് മുൻപ് റോബിൻസൺ നാടാറും സരിത റോബിൻസണും ചേർന്ന് ആരംഭിച്ച “വോയിസ് ഓഫ് ജുബൈൽ ” ഇന്ന് ജുബൈലിലെ ശ്രദ്ധേയമായ സാംസ്കാരിക കൂട്ടായ്മകളിലൊന്നായി വളർന്നു കഴിഞ്ഞിരിക്കുകയാണ്. നൃത്ത-സംഗീത പരിപാടികൾക്ക് പുറമെ വിവിധ കലാരൂപങ്ങൾക്കും പ്രോത്സാഹനം നൽകുന്ന വേദിയായാണ് ഈ സംഘടന പ്രവർത്തിക്കുന്നത്.
നിലവിൽ ബെൻസൺ സി . സാമൂവൽ , മഹേഷ് വിനായക് , നീതു രാജേഷ് , മഞ്ജു ബെൻസൺ , ധന്യ ഫെബിൻ , ദിനു ജോസ് , അമ്പിളി ദിനു , മാത്യു ഫെർണാണ്ട്സ് , ഗിരീഷ് ഭട്ട് എന്നിവർ അഡ്മിൻ അംഗങ്ങളായി പ്രവർത്തിച്ച് സംഘടനയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.
പരിപാടിയിൽ ബെൻസൺ സി. സാമൂവൽ ആങ്കറിംഗും, മഞ്ജു ബെൻസൺ പ്രോഗ്രാം കോർഡിനേഷനും, നീതു രാജേഷ് സ്റ്റേജ് കോർഡിനേഷനും, മഹേഷ് വിനായക് മീഡിയ കോർഡിനേഷനും നിർവഹിച്ചു.
60-ലധികം കലാപരിപാടികൾ അരങ്ങേറിയ ഈ വേദി, പ്രായഭേദമന്യേ ഏത് വ്യക്തിക്കും തങ്ങളുടെ കലാപരമായ കഴിവുകൾ പ്രകടിപ്പിക്കാനും വളർത്തിയെടുക്കാനും അവസരം ഒരുക്കുന്ന മികച്ച സാംസ്കാരിക കൂട്ടായ്മയായി ശ്രദ്ധേയമാകുകയാണ്.
![]()
