റിയാദ് : നൂറ് മണിക്കൂര്‍. നാല് ദിവസങ്ങള്‍. അവിശ്വസനീയ ഓഫറുകള്‍. ഈദ് ആഘോഷങ്ങളുടെ ഭാഗമായി ”ഹ്യൂജ് ഈദ് പ്രൈസ് ഡ്രോപ്” ഓഫറുകളുമായി ഉപഭോക്താക്കളെ വരവേല്‍ക്കുകയാണ് സൗദിയിലുടനീളമുള്ള ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകള്‍. പ്രൈസ് ഡ്രോപ്പുകളിലൂടെ എല്ലാ കാറ്റഗറികളിലും ഉപഭോക്താക്കള്‍ക്ക് എക്സ്ക്ലൂസീവ് ഓഫറുകള്‍ സ്വന്തമാക്കാം.
മെയ് 23 മുതല്‍ 26 വരെ നീളുന്ന ഓഫര്‍ കാലയളവില്‍ ഈദ് ആഘോഷ വേളയിലെ ഏറ്റവും മികച്ച വിലക്കിഴിവുകളാണ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുക. ഈദ് ഷോപ്പിംഗിന് തയ്യാറെടുക്കുന്ന എല്ലാവര്‍ക്കുമായി ഇലക്ട്രോണിക്സ്, ഫാഷന്‍, ഗ്രോസറി, ഫ്രഷ് ഫുഡ്, അവശ്യസാധനങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള പ്രധാന കാറ്റഗഗറികളിലടക്കം സ്പെഷ്യൽ ഓഫറുകളൊരുക്കിയിട്ടുണ്ട്.
*ഫാഷനിലടക്കം നൂറ് ശതമാനം ഫുള്‍ പേ ബാക്ക്*
ലുലു ഈദ് പ്രൈസ് ഡ്രോപ്പുകളില്‍ ആവേശമായി ഫാഷന്‍ ഡീലുകളുമുണ്ട്. മെയ് 27 മുതല്‍ 31 വരെ റിയോ ഫാഷന്‍, മറ്റ് എത്തിനിക് വെയര്‍, പാദരക്ഷകള്‍, ലേഡീസ് ബാഗുകള്‍, ഫാഷന്‍ ആക്സസറീസ്, കുട്ടികള്‍ക്കുള്ള ഉത്പന്നങ്ങള്‍ എന്നീ കാറ്റഗറികളില്‍ 200 റിയാലിന് സാധനങ്ങള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് 200 റിയാല്‍ വിലമതിക്കുന്ന ഷോപ്പിംഗ് വൗച്ചറുകളാണ് ലഭിക്കുക. ലുലു ഈദ് പ്രൈസ് ഡ്രോപ്പുകളിലൂടെ കുറഞ്ഞ വിലയില്‍ കൂടുതല്‍ ഷോപ്പിംഗിന് അവസരമൊരുക്കുന്ന ആകര്‍ഷക ഡീല്‍ കൂടിയാണിത്.
ഇതിന് പുറമെ മെയ് 30വരെ ടിവി, മൊബൈലുകള്‍, വീട്ടുപകരണങ്ങള്‍, വൈവിധ്യമാര്‍ന്ന ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ എന്നിവയ്ക്ക് ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ അവിശ്വസനീയ ഡിസ്കൗണ്ടുകളും ഉണ്ടായിരിക്കും. ഹോം കെയര്‍, ക്ലീനിംഗ്, കിച്ചണ്‍വെയര്‍ വിഭാഗത്തിലും പ്രൈസ് ഡ്രോപ്പുകളുടെ ഭാഗമായി കില്ലര്‍ ഓഫറുകളടക്കം വന്‍ വിലക്കുറവാണ് ഇക്കാലയളവില്‍ ഒരുക്കിയിരിക്കുന്നത്.
ഈദ് ആഘോഷങ്ങളെ വരവേല്‍ക്കാനൊരുങ്ങുന്ന ഉപഭോക്താക്കള്‍ക്ക് ഗുണമേന്മയുള്ള ഉത്പന്നങ്ങള്‍ മികച്ച വിലക്കിഴിവില്‍ ഉറപ്പാക്കുകയാണ് ഹ്യൂജ് ഈദ് പ്രൈസ് ഡ്രോപ് ഓഫറുകള്‍ ചെയ്യുന്നതെന്ന് സൗദി ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഡയറക്ടര്‍ മുഹമ്മദ് ഹാരിസ് പറഞ്ഞു.
![]()
