ദമ്മാം :ദമ്മാം കേന്ദ്രമായി സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിൽ രൂപീകരിച്ച മലയാള നാടകവേദിയുടെ പ്രഥമ നാടകമായി ” മുച്ചീട്ടു കളിക്കാരന്റെ മകൾ” 2026 ഡിസംബർ അവസാനം അരങ്ങിൽ എത്തുന്നതിന്റെ ഭാഗമായി ആദ്യ നാടക പോസ്റ്റർ പ്രകാശനം ചെയ്തു. പ്രൗഢഗംഭീരമായ സദസിനെ സാക്ഷിയാക്കി ചലച്ചിത്ര നിർമ്മാതാവും വ്യവസായിയുമായ ജോളി ലോനപ്പൻ പ്രകാശനം ചെയ്ത് ദേവിക കലാക്ഷേത്ര ഫൗണ്ടറും ഡയറക്ടറുമായ സൗമ്യ വിനോദിന് കൈമാറി. വൈക്കം മുഹമ്മദ് ബഷീറിന്റെ കഥയെ അവലംബിച്ച് പ്രശസ്ത നാടക രചയിതാവ് ഹേമന്ത് കുമാർ രചിച്ച നാടകം സംവിധാനം ചെയ്യുന്നത് ജേക്കബ് ഉതുപ്പാണ്.
മലയാള നാടകവേദി പ്രസിഡന്റ് ഷാജി മതിലകത്തിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കുമാരി കല്യാണി ബിനു പ്രാർത്ഥനാ ഗീതം ആലപിച്ചു. ജോയിന്റ് കൺവീനറും ട്രഷററുമായ ഹുസൈൻ ചമ്പോളിൽ സ്വാഗതം ആശംസിച്ചു.

മലയാള നാടകവേദി ചെയർമാനും ഡയറക്ടറുമായ ജേക്കബ് ഉതുപ്പ് നാടകത്തെയും നാടകവേദിയുടെ മുന്നോട്ടുള്ള ഉദ്ദേശലക്ഷ്യങ്ങളെയും പ്രതിപാദിച്ച് സംസാരിച്ചു.
ജോളി ലോനപ്പൻ, സൗമ്യ വിനോദ് എന്നിവർക്കൊപ്പം സാമൂഹിക സാംസ്കാരിക കലാരംഗത്തെ നിറസാനിധ്യങ്ങളായ മാലിക് മഖ്ബൂൽ, ഷിജു കലയപുരം, പ്രദീപ് കൊട്ടിയം, രഞ്ജിത്ത് വടകര, നൗഷാദ് തഴവ,സോഫിയ ഷാജഹാൻ,അഡ്വ: ആർ ഷഹന, ഡോ.സിന്ധു ബിനു,ഫൈസൽ വെള്ളാനി,ബിജു വർക്കി, സിയാദ് ഡ്രീം ക്യാച്ചേഴ്സ് എന്നിവർ ആശംസകൾ അർപ്പിച്ചു.
മലയാള നാടകവേദി എക്സിക്യൂട്ടീവ് അംഗം റുബീന അൻഷാദ് കൃതജ്ഞത രേഖപ്പെടുത്തി. ഡോ .അമിതാ ബഷീർ ഹോസ്റ്റ് ചെയ്ത ചടങ്ങിന് ചീഫ് കോഡിനേറ്റർ മനാഫ് പാലക്കാട്, കൺവീനർ നൗഷാദ് മുത്തലിഫ്, സെക്രട്ടറി റോബിൻ ടൈറ്റസ്, ജോയിൻ സെക്രട്ടറിയും ആർട്ടിസ്റ്റും ആയ അൻഷാദ് തകടിയേൽ, ആർട്ടിസ്റ്റ് വിനോദ് കുഞ്ഞ്, എക്സിക്യൂട്ടീവ് അംഗങ്ങളായ നവാസ് ബഷീർ,വിനോദ് ഊരാളത്ത്, മിനി ജോസഫ്,ബിജു പൂതക്കുളം, ലാൽജി വർഗീസ്, അംഗങ്ങളായ ബിനു കുഞ്ഞ്, ഷനീബ് അബൂബക്കർ, ഷിബിൻ ആറ്റുവ, നജ്മുസ്സമാൻ,നിഖിൽ മുരളീധരൻ,ഷാജു അഞ്ചേരി, മുഷാൽ തഞ്ചേരി, മാത്യു റോക്കി എന്നിവർ നേതൃത്വം നൽകി.
![]()
