കായംകുളം: റിയാദ് ആലപ്പുഴ ജില്ലാ ഒഐസിസി നടത്തുന്ന കാരുണ്യ പ്രവര്‍ത്തനങ്ങള്‍ മാതൃകപരമെന്ന് എക്സൈസ് സഹകരണ വകുപ്പ് മന്ത്രി എം ലിജു.
റിയാദ് ഒഐസിസി ആലപ്പുഴ ജില്ലാ കമ്മിറ്റി ഉമ്മന്‍ചാണ്ടി സ്മാരക സ്കോളര്‍ഷിപ്പ് വിതരണോദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.റിയാദ് സെൻട്രൽ കമ്മിറ്റി അടക്കം പ്രവാസ ലോകത്തെ കൊണ്ഗ്രെസ്സ് പോഷക സംഘടനകൾ നാട്ടിൽ നടത്തുന്ന ജീവകാരുണ്യ സാമൂഹിക രാഷ്ട്രീയ രംഗത്തെ ഇടപെടലുകൾ ഏറെ പ്രശംസനീയമാണെന്ന് മന്ത്രി പറഞ്ഞു.
കായംകുളം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ നടന്ന ചടങ്ങിൽ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ. ബി. ബാബു പ്രസാദ് മുഖ്യാതിഥിയായിരുന്നു.റിയാദ് ഒഐസിസി ആലപ്പുഴ ജില്ലാ കമ്മിറ്റി വര്‍ക്കിംഗ് പ്രസിഡന്റ് ഷബീര്‍ വരിക്കപള്ളി, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ ജോമോന് ഓണമ്പള്ളില്‍, അനീഷ് ഖാന്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റുമാരായ ടി. സൈനുലാബ്ദീന്, ചിറപ്പുറത്ത് മുരളി, അഡ്വ. ഇ. സമീര്‍, എ.പി. ഷാജഹാന്, അവിനാശ് ഗംഗന്, അരിതാ ബാബു, ഷൈജു കണ്ടപ്പുറം എന്നിവര്‍ സംബന്ധിച്ചു.
കായംകുളം നിയോജകമണ്ഡലത്തിലെ രണ്ട് ബ്ലോക്കുകളില്‍ നിന്നായി തിരഞ്ഞെടുക്കപ്പെട്ട നാല് വിദ്യാര്‍ത്ഥികള്‍ക്കാണ് സ്കോളര്‍ഷിപ്പ് കൈമാറിയത്.ആലപ്പുഴ ജില്ലയിലെ വിവിധ ബ്ലോക്ക് കമ്മിറ്റികൾ നിർദ്ദേശിച്ച കുട്ടികൾക്ക് സ്കോളർഷിപ്പ് നൽകി വരുന്നുണ്ട്.
![]()
