ജുബൈൽ: ജുബൈൽ മലയാളി സമാജത്തിന്റെ ആഭിമുഖ്യത്തിൽ “അക്കാദമിക് എക്സലൻസ് അവാർഡ്സ് 2026” ജുബൈലിലെ ലുലു ഹൈപ്പർമാർക്കറ്റിൽ വിപുലമായ പരിപാടികളോടെ നടന്നു
പത്താം ക്ലാസിലും പ്ലസ് ടുവിലും ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച ചടങ്ങിൽ നിരവധി സാമൂഹിക-സാംസ്കാരിക പ്രവർത്തകരും രക്ഷിതാക്കളും വിദ്യാർത്ഥികളും പങ്കെടുത്തു.
സമാജം പ്രസിഡന്റ് ബൈജു അഞ്ചൽ അധ്യക്ഷനായ ചടങ്ങ് ഇന്ത്യൻ സ്കൂൾ മലയാള അധ്യാപകൻ സനൽ ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ മികവ് സമൂഹത്തിന്റെ അഭിമാനമാണെന്നും, ഇത്തരം അംഗീകാരങ്ങൾ കുട്ടികൾക്ക് കൂടുതൽ പ്രചോദനമാകുമെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. സെക്രട്ടറി സന്തോഷ് ചക്കിങ്ങൽ സ്വാഗതവും ട്രഷറർ സുമോദ് മോഹൻ നന്ദിയും രേഖപ്പെടുത്തി.
പരിപാടിയുടെ മുഖ്യ സ്പോൺസർമാരായ ജുബൈൽ ലുലു ഹൈപ്പർമാർക്കറ്റിനെ പ്രതിനിധീകരിച്ച് ലുലു ജനറൽ മാനേജർ റോഷനും ബദർ ഹോസ്പിറ്റലിനെ പ്രതിനിധീകരിച്ച് ഓപ്പറേഷൻ മാനേജർ ഷിനോജ്, ഡോ. ഫവാസ് എന്നിവരും ആശംസകൾ നേർന്ന് സംസാരിച്ചു. കൂടാതെ ജയൻ തച്ചൻപാറ, സൈഫുദ്ധീൻ പോറ്റശ്ശേരി, സലീം ആലപ്പുഴ, സാറാഭായ്, അബ്ബാസ് എക്സ്പെർടൈസ് മാനേജർ, അൻഷാദ് ആദം എന്നിവരും ചടങ്ങിൽ ആശംസകൾ അർപ്പിച്ചു.
പരിപാടിയിൽ പത്താം ക്ലാസിലും പ്ലസ് ടുവിലും മികച്ച വിജയം നേടിയ 34 വിദ്യാർത്ഥികൾക്ക് മൊമെന്റോയും സർട്ടിഫിക്കറ്റും നൽകി ആദരിച്ചു. വിദ്യാർത്ഥികളുടെ നേട്ടങ്ങൾക്കും പരിശ്രമങ്ങൾക്കും വലിയ കൈയടികളോടെയാണ് സദസ്സ് അംഗീകാരം നൽകിയത്. “വിദ്യാഭ്യാസ മികവിനൊപ്പം കലാപരമായ കഴിവുകളും വളർത്തേണ്ടത് അത്യാവശ്യമാണ് ” എന്ന സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികളും അരങ്ങേറി. സംഗീതവും നൃത്തവും നിറഞ്ഞ സാംസ്കാരിക സായാഹ്നം പ്രേക്ഷകർക്ക് മനോഹരമായ അനുഭവമായി.

മലയാളി സമാജം രക്ഷാധികാരി ഷാജഹാൻ ഖുൽഫി, ലേഡീസ് വിംഗ് പ്രസിഡന്റ് ആശ ബൈജു, സെക്രട്ടറി നീതു രാജേഷ്, സിനി സന്തോഷ്, ബിബി രാജേഷ്, ധന്യ ഫെബിൻ, ഷഫീക് താനൂർ, ഹാരിസ്, ഗിരീഷ്, ഫാത്തിമ അഫ്സൽ, നവീൻ കോതേരി, രഞ്ജിത് കുമാർ, അഷ്റഫ് നിലമേൽ, റിയാസ് എൻ.പി, ഷജീർ തച്ചൻപാറ, ഫരീദ ഹാരിസ്, ഗീതു വിഷ്ണു, ജോസഫ് മാത്യു, എബി ജോൺ, ഷൈലകുമാർ, ബെൻസൺ, ജലീൽ, അജമൽ സാബു, രാജേഷ്, മഹേഷ് എന്നിവർ സമ്മാനദാനത്തിനും പരിപാടികളുടെ ഏകോപനത്തിനും നേതൃത്വം നൽകി.
നവ്യ വിനോദും മുബാറക് ഷാജഹാനും പരിപാടി നിയന്ത്രിച്ചു. വിദ്യാഭ്യാസ നേട്ടങ്ങളെ ആദരിക്കുകയും പുതുതലമുറയ്ക്ക് പ്രചോദനമാകുകയും ചെയ്ത ഈ പരിപാടി ജുബൈൽ മലയാളി സമൂഹത്തിൽ ശ്രദ്ധേയമായ സാംസ്കാരിക-സാമൂഹിക സംഗമമായി മാറി.
![]()
