റിയാദ് : ഒഐസിസി റിയാദ് കമ്മിറ്റി ജ്യോതികുമാർ ചാമക്കാലയുടെ വിജയം കേക്ക് മുറിച്ചു ആഘോഷിച്ചു. മുൻ ഗതാഗത വകുപ്പ് മന്ത്രി കൂടിയായ ഗണേഷ്കുമാറിനെ ആണ് ജ്യോതികുമാർ പരാജയപ്പെടുത്തിയത്. ദാർഷ്ട്യത്തിനും അഹങ്കാരത്തിനും ജനങ്ങൾ കൊടുത്ത തിരിച്ചടിയാണ് പത്തനാപുരത്തുകണ്ടത് എന്ന് ഒഐസിസി റിയാദ് സെൻട്രൽ കമ്മറ്റി പ്രസിഡന്റ് സലിം കളക്കര പറഞ്ഞു. സെൻട്രൽ കമ്മിറ്റി സെക്രട്ടറി ഷംനാദ് കരുനാഗപ്പള്ളി കൊല്ലം ജില്ലാ പ്രസിഡന്റ് നസീർ ഹനീഫ, സെക്രട്ടറി ബിനോയി മത്തായി.സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ സൈഫ് കായംകുളം ,അമീർ പട്ടണത്ത്,കരീം തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.
![]()
