റിയാദ്: തമിഴ്നാട്ടിലെ തഞ്ചാവൂർ സ്വദേശി നാസർ അബ്ദുൽ വാഹിദ് (61 വയസ്) റിയാദിൽ ഹൃദയാഘാതം മൂലം നിര്യാതനായി . കഴിഞ്ഞ 20 വർഷമായി റിയാദ് മലസിലെ ‘ദാർ അൽ ദാദ്’ പ്രിന്റിങ് പ്രസ്സിൽ ജീവനക്കാരനായിരുന്നു. പരേതരായ അബ്ദുൽ വാഹിദിന്റെയും ബഹുദാദ് ബീബിയുടെയും മകനാണ്.
റോജ ഭാനുവാണ് ഭാര്യ. ഫാത്തിമ, ശാഹുൽ ഹമീദ് എന്നിവർ മക്കളാണ്. മുഹമ്മദ് അനീസ് മരുമകനാണ്.
മൃതദേഹം റിയാദിൽ ഖബറടക്കുന്നതിനുള്ള നിയമനടപടികൾ ഐ.സി.എഫ് വെൽഫെയർ ടീം
റസാഖ് വയൽക്കര, ഇബ്രാഹിം കരീം എന്നിവരുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.
![]()
