ദുബായ് : ബലിപെരുന്നാൾ ആഘോഷങ്ങൾ പ്രമാണിച്ച് രാജ്യത്തെ വിവിധ ജയിലുകളിൽ കഴിയുന്ന 956 തടവുകാരെ മോചിപ്പിക്കാൻ യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവിട്ടു. ജയിൽ മോചിതരാകുന്ന തടവുകാരുടെ ശിക്ഷാവിധിയുടെ ഭാഗമായുള്ള മുഴുവൻ സാമ്പത്തിക ബാധ്യതകളും പ്രസിഡന്റ് തന്നെ നേരിട്ട് തീർപ്പാക്കും.കുടുംബബന്ധങ്ങൾ ദൃഢമാക്കാനും സമൂഹത്തിൽ സമാധാനവും സ്ഥിരതയും ഉറപ്പുവരുത്താനുമുള്ള യുഎഇ ഭരണകൂടത്തിന്റെ മാനുഷിക പരിഗണനയാണ് ഈ തീരുമാനത്തിന് പിന്നിൽ.വരും ദിവസങ്ങളിൽ ജയിൽ മോചനവുമായി ബന്ധപ്പെട്ട തുടർനടപടികൾ അതിവേഗം പൂർത്തിയാക്കുമെന്ന് ബന്ധപ്പെട്ട വകുപ്പുകൾ അറിയിച്ചു.
![]()
