മക്ക: താമസസ്ഥലത്തുണ്ടായ അഗ്നിബാധയില്‍ പുക ശ്വസിച്ച് കാസർകോട് സ്വദേശിയുൾപ്പടെ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം . കാസര്‍കോട് തൃക്കരിപ്പൂര്‍ ബീരിച്ചേരി വിപിഎം ഹൗസില്‍ പഴയ പട്ടില്ലത്ത് മുഹമ്മദ് കുഞ്ഞി (56) ആണ് മരിച്ച മലയാളി. മറ്റ് രണ്ടുപേര്‍ ബംഗ്ളാദശ് പൗരന്മാരാണ്. മക്ക അസീസിയ ഉമ്മുല്‍ ഖുറാ യൂണിവേഴ്സിറ്റിക്കു സമീപം ഇവര്‍ താമസിച്ചിരുന്ന കെട്ടിടത്തിലെ താഴെ നിലയിൽ നിന്ന് അഗ്നിപടരുകയായിരുന്നു.പുക രൂക്ഷമായതോടെ സഹോദരനെ ഫോണില്‍ വിളിച്ച് അറിയിച്ചിരുന്നു. സഹോദരന് രക്ഷപ്പെടാന്‍ നിര്‍ദേശിച്ചെങ്കിലും അതിവേഗം പടര്‍ന്ന പുക ജീവന് കവരുകയായിരുന്നു. മുറിയിലുണ്ടായിരുന്ന ഒരു ബംഗ്ളാദേശ് പൗരന് എയര്‍ കണ്ടീഷനര്‍ വിന്‍ഡോ വഴി ചാടി രക്ഷപ്പെടുന്നതിനിടെയാണ് അന്ത്യം സംഭവിച്ചത്.
![]()
