അല്‍ ഹസ്സ: ഓടിക്കോണ്ടിരുന്ന വാനില്‍ അഗ്നിപടര്‍ന്ന് മലയാളി yയുവാവിന് ദാരുണാന്ത്യം . റൊട്ടി വിതരണം ചെയ്യുന്ന വാന്‍ ഓടിച്ചിരുന്ന കോഴിക്കോട് കൂട്ടാലിട നടുവണ്ണൂര്‍ നടുക്കണ്ട വീട്ടില്‍ മുഹമ്മദ് അജ്മല്‍ (27) ആണ് മരിച്ചത്. അല്‍ ഹസ്സ മുബാറസിലെ റാഷിദിയയിലാണ് സംഭവം. തിരിച്ചറിയാന്‍ കഴിയാത്ത വിധം കത്തിക്കരിഞ്ഞ മൃതദേഹം ഡിഎന്‍എ പരിശോധനകള്‍ക്കായി കിംഗ് ഫഹദ് ആശുപത്രിയിലേക്ക് മാറ്റി.
അല്‍ ഹസ്സയിലെ ബേക്കറിയില്‍ സെയിത്സ്മാനായി 9 മാസം മുമ്പാണ് ജോലിയില്‍ പ്രവേശിച്ചത്. അവിവാഹിതനാണ്. അബ്ദുല്‍ അസീസ് റസിയ ദമ്പതികളുടെ മകനാണ്.
![]()
