ജിദ്ദ: തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് നേടിയ ഉജ്ജ്വല വിജയത്തിന്റെ ആവേശത്തില്‍ ജിദ്ദയിലെ മലയാളി സംഗമകേന്ദ്രമായ ഷറഫിയ്യയില്‍ ഒ.ഐ.സി.സി വെസ്റ്റേണ്‍ റീജിയണല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പായസ വിതരണവും വിജയയാഘോഷവും സംഘടിപ്പിച്ചു. നൂറുകണക്കിന് ഒ.ഐ.സി.സി, കെ.എം.സി.സി പ്രവര്‍ത്തകരും യു.ഡി.എഫ് നേതാക്കളും ആഘോഷപരിപാടികളില്‍ പങ്കെടുത്തു.
അഴിമതിയും ധാര്‍ഷ്ട്യവും അലങ്കാരമാക്കിയ പിണറായി സര്‍ക്കാരിന്റെ പത്ത് വര്‍ഷത്തെ ദുര്‍ഭരണത്തിനെതിരെയുള്ള ശക്തമായ ജനവികാരമാണ് ഈ വിജയത്തിന് പിന്നിലെന്ന് ഒ.ഐ.സി.സി വെസ്റ്റേണ്‍ റീജിയണല്‍ കമ്മിറ്റി പ്രസിഡന്റ് ഹക്കീം പാറക്കല്‍ പറഞ്ഞു.
ചടങ്ങില്‍ കെ.എം.സി.സി ആക്ടിംഗ് പ്രസിഡന്റ് റസാഖ് മാസ്റ്റര്‍ ആശംസകള്‍ നേര്‍ന്നു.
![]()
