ജിദ്ദ: മലപ്പുറം വണ്ടൂര്‍ അയനികോട് സ്വദേശി പാലൂരാന്‍ അബ്ദുറഹ്മാന് (55) ജിദ്ദ സനാബീലില്‍ ഹൃദയാഘാതം മൂലം നിര്യാതനായി. മകളുടെ വിവാഹത്തിനായി അടുത്ത ആഴ്ച നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് മരണം സംഭവിച്ചത്.
മൃതദേഹം ജിദ്ദയില്‍ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. നിയമനടപടികള്‍ പൂര്‍ത്തിയാക്കാന്‍ ജിദ്ദ കെ.എം.സി.സി വെല്‍ഫയര്‍ വിങ് പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.
പരേതനായ മൊയ്തീന്റെ മകനാണ്.മാതാവ്: ഉമ്മുകുല്‍സു. ഭാര്യ: ഫാത്തിമ സബീറ. മക്കള്‍: സഫ റഹ്മാന്, ശിഫ, ശമ, മുഹമ്മദ് സഹല്‍. സഹോദരങ്ങള്‍: നജീബ്, സുഹ്റ, സാജിദ, സാഹിറ, ഹസീന
![]()
