മനാമ:ബഹ്റൈനിൽ ഇന്ത്യൻ ഓവർവീസ് കോൺഗ്രസും യൂത്ത് വിഭാഗമായ ഐവൈസിസിയും സംയുക്തമായി ബഹ്റൈൻ മീഡിയ സിറ്റി ഹാളിൽ യുഡിഎഫിൻ്റെ വിജയാഘോഷം സംഘടിപ്പിച്ചു.
ഐഒസി പ്രസിഡൻ്റ് മുഹമ്മദ് മൻസൂർ ഉത്ഘാടനം നടത്തിയ ചടങ്ങിൽ ആഘോഷ മധുരം വിളമ്പി.നൃത്തം,ചെണ്ടമേളം,പായസവിതരണവുമൊക്കെ ആയി പ്രവർത്തകർ ആവേശത്തിലായി.
ഐവൈസിസി പ്രസിഡൻ്റ് റിച്ചി കലാതുരുത്തു അധ്യക്ഷ വഹിച്ച ചടങ്ങിൽ ഐഒസി ജനറൽ സെക്രട്ടറി ബഷീർ അമ്പലായി മുഖ്യപ്രഭാഷണം നടത്തി.ഐവൈസിസി ജനറൽ സെക്രട്ടറി സെലിം അബു താലിബ് സ്വാഗതം പറഞ്ഞു.ബിഎംസി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്,ഐഒസി ഭാരവാഹികളായ കുർഷിദ് ആലം,ഖയാസുള്ളഇഷ്റത്,
കെ സി എ പ്രസിഡൻ്റ് ജയിംസ്,കെ എം സി സി പ്രതിനിധി നിസാർ ഉസ്മാൻ,ഹുസൈൻ ഹാജി,ആർ എം പി പ്രതിനിധി ടൈറ്റസ് ,അൻവർ ,മഹാത്മാഗാന്ധി ഭാരവാഹി ബാബു കുഞ്ഞിരാമൻ ഇന്ത്യൻ സ്കൂൾ ഭരണ സമിതിയംഗം ബിജു,മജീദ് തണൽ,
സാമൂഹ്യ പ്രവർത്തകൻ ഫസൽ ഹഖ്,ഐവൈസിസി ലേഡീസ് കൺവീനർ മുബീന മൻഷീർ പങ്കെടുത്തു സംസാരിച്ചു ഷഫീഖ് സൈഫുദീൻ നന്ദി പറഞ്ഞു .
![]()
