റിയാദ് : അവധിക്ക് നാട്ടിൽ പോയ കൊട്ടാരക്കര നടുക്കുന്ന് കുരിക്കാട്ടു വീട്ടിൽ കോശി ലൂക്കോസ് (65) മരണപെട്ടു. ചെങ്ങമനാട് കുരിക്കാട്ടു വീട്ടിൽ തരിയൻ ലൂക്കോസ്- തങ്കമ്മ ലൂക്കോസ് ദമ്പതികളുടെ മകനാണ്.
കഴിഞ്ഞ 30 വർഷമായി അൽഖർജ് സഹനയിൽ പ്ലമ്പിങ് – ഇലക്ട്രിക്കൽ ഷോപ്പ് നടത്തി വരികയായിരുന്നു.
ദീർഘകാലമായി കുടുംബസമേതം അൽഖർജിൽ താമസിച്ചു വരികയായിരുന്ന കോശി കഴിഞ്ഞ മാസമാണ് അവധിക്ക് നാട്ടിൽ പോയത്. ഭാര്യ ലീലാമ്മ മക്കൾ കൈയ്സൺ കോശി (സൗദി)
ലിൻഡ കോശി (യുകെ).
കേളി കലാസാംസ്കാരിക വേദി അൽഖർജ് ഏരിയ സഹന യൂണിറ്റ് ജോയന്റ് ട്രഷററാണ് മകൻ കൈയ്സൺ കോശി.
![]()
