ജിസാന്‍: ജിസാന്‍ പ്രീമിയര്‍ ക്രിക്കറ്റ് ലീഗ് ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ സൂപ്പര്‍ ഏഷ്യ ക്രിക്കറ്റ് ക്ലബ് ചാമ്പ്യന്മാര്. ഫൈനലില്‍ അല്‍ അസ്വാദ് ക്രിക്കറ്റ് ക്ലബ്ബിനെ തോൽപ്പിച്ച് സൂപ്പര്‍ ഏഷ്യ കിരീടം സ്വന്തമാക്കി.
സമ്മാനദാന ചടങ്ങില്‍ സഊദി കെഎംസിസി ദേശീയ സെക്രട്ടറി ഹാരിസ് കല്ലായി മുഖ്യാതിഥിയായിരുന്നു. വിജയികളായ സൂപ്പര്‍ ഏഷ്യയ്ക്കും റണ്ണര്‍ അപ്പുകളായ അല്‍ അസ്വാദിനും അദ്ദേഹം ട്രോഫിയും ക്യാഷ് അവാര്‍ഡുകളും സമ്മാനിച്ചു. ജെപിസിഎല് ഭാരവാഹികളായ ഖിസ്റുഖാന് ബഹ്ലൂല്, മുഹമ്മദ് മുസ്തഫ ബെയ്ഗ്, ജമാല്‍ പത്തപ്പിരിയം, കമാല്‍ എന്നിവര്‍ മറ്റ് ട്രോഫികള്‍ വിതരണം ചെയ്തു. 14 ടീമുകള്‍ മാറ്റുരച്ച ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം കാഴ്ചവെച്ച എല്ലാ കളിക്കാരെയും സംഘാടകര്‍ അഭിനന്ദിച്ചു.
![]()
