റിയാദ്: റിയാദ് കെഎംസിസി കൊണ്ടോട്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്തത്തിൽ ശിഹാബ് തങ്ങൾ ഡയാലിസിസ് ഫണ്ട് കൈമാറ്റവും പ്രവർത്തക സംഗമവും നടത്തി.പ്രസിഡന്റ് അബ്ദുൽ റസാഖ് ഒമാനൂർ അധ്യക്ഷത വഹിച്ച കെഎംസിസി സംഗമം ജില്ലാ ട്രഷറർ മുനീർ വാഴക്കാട് ഉൽഘാടനം ചെയ്തു. മണ്ഡലം ചെയർമാൻ ബഷീർ സിയാം കണ്ടം മണ്ഡലം പ്രവർത്തകർക്ക് സംഘാടനത്തെ കുറിച്ച് ക്ലാസെടുത്തു. മികവുറ്റ വിജയമായിരിക്കും യു ഡി എഫിന് വരാൻ പോകുന്നതെന്ന് യോഗം വിലയിരുത്തി.കൊണ്ടോട്ടി മണ്ഡലം കെ എം സി സി മീഡിയ വിംഗ് നടത്തുന ഇലക്ഷൻ പ്രവചനമൽസരത്തെ കുറിച്ച് മീഡിയ വിംഗ് ചെയർമാൻ അബദ്ുൽ വാഹിദ് കൊണ്ടോട്ടി അംഗങ്ങൾക്ക് വിശദീകരിച്ചു. വർത്തമാന കാലത്തെ സോഷ്യൽ മിഡിയയെ എങ്ങിനെ ഉപയോഗിക്കണമെന്ന് , മീഡിയാ കൺവീനർ ഫിറോസ് ചിക്കോട് പ്രവർത്തകർക്ക് നിർദ്ദേശം നൽകി.
മാതാവിൻറെ മരണവാർത്തയെതുടർന്ന് പെട്ടെന്ന് പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ പോയ സിനിയർ നേതാവ് ഹനീഫ മുതുവല്ലൂരിന് അദ്ധേഹത്തിൻ്റെ അഭാവത്തിൽ യോഗം യാത്രയപ്പ് നൽകി.
വിശദമായ ചർച്ചയിൽ മണ്ഡലം, പഞ്ചായത്ത് ,മുൻസിപ്പൽ ഭാരവാഹികളെ പ്രതിനിധികരിച്ച് ബഷീർ വിരിപ്പാടം , ഇ എം ഹംസ കൊണ്ടോട്ടി, റിയാസ് കൊട്ടപ്പുറം, ലത്തീഫ് കുറിയോടം, ഷബിർ വാഴയൂർ,അബ്ദുൽസമദ് ചിക്കോട്, ഷബിർ വാഴക്കാട് , മൻസൂർ വാഴക്കാട് തുടങ്ങിയവർ പങ്കെടുത്തു.
അബദുൽ വഹാബ് പുളിക്കൽ , സലിം സിയാംകണ്ടം, സൈദ് എളമരം , ഫസലു വാഴയൂർ , അബ്ബാസ് തുറക്കൽ തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നൽകി.
മണ്ഡലം ജ സെക്രട്ടറി ഷറഫു പുളിക്കൽ സ്വഗതം പറഞ്ഞ സദസ്സിന് മുസ്തഫ കൊണ്ടോട്ടി നന്ദിപറഞ്ഞു.
![]()
