ദമ്മാം: ഐ.ഐ.സി.ഡി (IICD) സ്റ്റുഡന്റ്സ് വിംഗിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വിദ്യാർത്ഥി റസിഡൻഷ്യൽ ക്യാമ്പ് ‘അസ്പയർ 2.0’ ഏപ്രിൽ 23, 24 (വ്യാഴം, വെള്ളി) തീയതികളിൽ ദമ്മാമിൽ നടക്കുന്നു . ക്യാമ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം പ്രമുഖ പണ്ഡിതൻ അബ്ദുൽ ജബ്ബാർ മദീനി നിർവ്വഹിച്ചു .
*”കാലാതിവർത്തിയായത് കെട്ടിപ്പടുക്കാൻ നിങ്ങൾ തയ്യാറാണോ?”* എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന ക്യാമ്പിൽ ദമ്മാമിലെയും പരിസരപ്രദേശങ്ങളിലെയും വിദ്യാർത്ഥികൾ പങ്കെടുക്കുന്നു . വിദ്യാർത്ഥികളുടെ വ്യക്തിത്വ വികാസം, മൂല്യാധിഷ്ഠിത വിദ്യാഭ്യാസം, നേതൃപാഠവം എന്നിവ ലക്ഷ്യമിട്ടാണ് ക്യാമ്പ് ഒരുക്കിയിരിക്കുന്നത്.
രണ്ട് ദിവസം നീണ്ടുനിൽക്കുന്ന ക്യാമ്പിൽ അബ്ദുൽ സുബ്ഹാൻ, സർഫ്രാസ് സ്വലാഹി, ഡോ. ഷഹ്നാസ്, ജാഫർ കല്ലാടി, ഉസാമ ഫൈസൽ തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങൾ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും. പഠനക്ലാസുകൾക്ക് പുറമെ വിനോദ പരിപാടികളും ടീം വർക്കുകളും ക്യാമ്പിന്റെ ഭാഗമായിരിക്കും.
![]()
