റിയാദ്: സി.ബി.എസ്.ഇ 10-ാം ക്ലാസ്സ് പരീക്ഷയിൽ തിളക്കമാർന്ന വിജയം കരസ്ഥമാക്കി ടാർഗറ്റ് ഗ്ലോബൽ അക്കാഡമി. 99.2% മാർക്ക് നേടി സൗദിയിലെ 3-ാം റാങ്ക് കരസ്ഥമാക്കിയ മാധവ് സസ്തി വിജയത്തിന്റെ മാറ്റുകൂട്ടി.
ഖദീജ ഗുലം (98.8%), ലിങ്കീഷ് ശരവണൻ (98.2%),ഗൗതം കൃഷ്ണ (98%), ഷബ് റാദി (97.8%), ഫാത്തിമ ലന (96%), യാസിർ അബ്ദുള്ള (95%), രാക്കേഷ് ശരവണൻ (94.6%), മുഹമ്മദ് സഹൽ (94.4%), സയ്ഹാൻ നഹദ് (93%), സൈമ സൈനബ് (93%), ഷയാൻ നിയാസ് (92.6%), ആസിമ ഷാഹിർ (91.8%), പ്രിത്വി കദം (90.6%), മുഹമ്മദ് അഷ്മാൻ (90%) എന്നിവരും ഉന്നത വിജയം കരസ്ഥമാക്കി മികച്ച നേട്ടം കൈവരിച്ചു.
വിഷയാടിസ്ഥാനത്തിലുള്ള പ്രകടനത്തിലും വിദ്യാർത്ഥികൾ മികവ് പുലർത്തി. സയൻസിൽ മാധവ് സസ്തി (100), ഖദീജ ഗുലം (99), ലിങ്കീഷ് ശരവണൻ (99), ഗൗതം കൃഷ്ണ (97), ഷബ് റാദി (97), ഫാത്തിമ ലന (95) എന്നിവരും
മാത്തമാറ്റിക്സിൽ ഗൗതം കൃഷ്ണ (100), രാക്കേഷ് ശരവണൻ (100), മാധവ് സസ്തി (99), ഖദീജ ഗുലം(99),ഷബ് റാദി (99), ലിങ്കീഷ് ശരവണൻ (98), ഫാത്തിമ ലന (98), സൈമ സൈനബ് (95) എന്നിവരും മികച്ച സ്കോർ കരസ്ഥമാക്കി.
52 വിദ്യാർത്ഥികളിൽ 15 പേർക്ക് 90% മുകളിലും 17 പേർക്ക് 80% മുകളിലും
12 പേർക്ക് 70% മുകളിലും മാർക്ക് ലഭിച്ചു.
ഇന്ത്യയിലെയും വിദേശങ്ങളിലെയും വിവിധ പ്രീമിയർ യൂണിവേഴ്സിറ്റികളിൽ വിദ്യാർത്ഥികൾക്ക് മെറിറ്റിൽ തന്നെ അഡ്മിഷൻ കിട്ടുന്നതിന് വേണ്ടി ഉയർന്ന നിലവാരത്തിലുള്ള കോച്ചിങ് കൊടുത്ത് കൊണ്ട് കഴിഞ്ഞ 2 വർഷമായി റിയാദിൽ പ്രവർത്തിക്കുന്ന ടാർഗറ്റ് ഗ്ലോബൽ അക്കാദമി രണ്ടാം വർഷത്തിൽ തന്നെ മികച്ച വിജയമാണ് കരസ്ഥമാക്കിയത്. NEET/JEE/CUET/SAT തുടങ്ങിയ വിവിധ എൻട്രൻസ് പരീക്ഷകളുടെ കോച്ചിംഗ് രംഗത്ത് വർഷങ്ങളുടെ പരിചയ സമ്പത്തുള്ള മികച്ച അധ്യാപകരും കരിയർ ഗൈഡൻസ് രംഗത്തെ സർട്ടിഫൈഡ് ട്രെയിനേഴ്സും അടങ്ങിയ ടീം ആണ് ടാർഗറ്റ് ഗ്ലോബൽ അക്കാദമി.
റിയാദ് മലസിലെ അൽ യാസ്മിൻ ഇന്റർനാഷണൽ സ്കൂളിലും റൗദയിലെ നെക്സ്റ്റ് ജൻ ഇന്റർനാഷണൽ സ്കൂളിലുമാണ് ടാർഗറ്റിന്റെ ബ്രാഞ്ചുകൾ പ്രവർത്തിക്കുന്നത്. അഡ്മിഷനും കൂടുതൽ വിവരങ്ങൾക്കും +966530631269 എന്ന നമ്പറിൽ ബന്ധപ്പെടുക
![]()
