റിയാദ്: 42 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന റിയാദ് ഇന്ത്യൻ അസോസിയേഷൻ (റിയ) അംഗവും ഹ്യുമാനിറ്റേറിയൻ കൺവീനറുമായ ജോസഫ് അറക്കലിന് കമ്മിറ്റി നേതൃത്വത്തിൽ യാത്രയപ്പ് നൽകി.
റിയാദിലെ പ്രമുഖ കോണ്ടാക്ടിംഗ് കമ്പനികളിൽ ഒന്നായ അൽഹാദ കോണ്ടാക്ടിംഗ് കമ്പനിയിലെ ജീവനക്കാരനായിരുന്നു.
റിയയുടെ ആദ്യ കാലം മുതൽ വിവിധ സമിതികളിൽ അംഗമായിരുന്ന
അദ്ദേഹം, സാമൂഹിക സേവന പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.
ചോല റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച യാത്രയപ്പ് ചടങ്ങിൽ പ്രസിഡന്റ് ബിജു ജോസഫ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എസക്കി, മഹേഷ് മുരളീധരൻ, അരുൺ നടരാജൻ ഡോ .പൊന്മുരുകൻ, പീറ്റർ രാജ്, വിവേക്, സന്ദീപ്, മുത്തുക്കണ്ണൻ, സൂരജ് അഡ്വൈസറി ബോർഡ് മെമ്പേഴ്സ് ആയ ഉമ്മർകുട്ടി, അരുൺ കുമാരൻ, അബ്ദുൽസലാം, മഹേഷ്, ബിനു ധർമ്മരാജൻ, ഡെന്നി ഇമ്മട്ടി, മാധവൻ എന്നിവരും ഹബീബ്, കിഷോർ, സിനിൽ ജോയിസ്, കാർത്തികേയൻ, ഹെൻട്രി മുരുകൻ എന്നിവരും സംസാരിച്ചു.
സംഘടനയുടെ ഉപഹാരം പ്രസിഡൻറ് ബിജു ജോസഫ് , സെക്രട്ടറി ഇസാക്കി എന്നിവർ ചേർന്ന് നൽകി. അംഗങ്ങളുടെ ഉപഹാരം ക്ലീറ്റസ് , ബിനു ധർമ്മരാജൻ, ഡെന്നി ഇമ്മട്ടി എന്നിവർ ചേർന്ന് നൽകി. സനയ യൂണിറ്റിന്റെ ഉപഹാരം സനയ യൂണിറ്റ് അംഗങ്ങളെല്ലാവരും കൂടി നൽകി.
ജോൺ ക്ലീറ്റസ് സ്വാഗതവും വിവേക് രാജേന്ദ്രൻ നന്ദിയും പറഞ്ഞു.
![]()
