ജിദ്ദ: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി (ജിദ്ദ)യുടെ നേതൃത്വത്തിൽ ഭാരതത്തിന്റെ ഭരണഘടന ശിൽപി ഡോ: ബി.ആർ. അംബേദ്കറുടെ 135-ാം ജയന്തി ദിനാചരണം ഷറഫിയ ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി (ജിദ്ദ) ഓഫീസിൽ സംഘടിപ്പിച്ചു.
അസീസ് ലാക്കൽ അധ്യക്ഷത വഹിച്ചു.
പരിപാടിയുടെ ഭാഗമായി അംബേദ്കർ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചനയും മൗന പ്രാർത്ഥനയും നടത്തി ചടങ്ങ് പ്രിൻസാദ് കോഴിക്കോട് ഉത്ഘാടനം ചെയ്തു.കമാൽ കളപ്പാടൻ മുഖ്യ പ്രഭാഷണം നടത്തി.
ഒ ഐ സി സി യുടെ പ്രവർത്തനങ്ങളിൽ ആകർഷിതനായ കബീർ ഓമാനൂരിനെ ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മറ്റിയുടെ പ്രസിഡണ്ട് ( ഇൻ ചാർജ് ) അസീസ് ലാക്കൽ ഷാൾ അണിയിച്ചു സ്വീകരിച്ചു .
ചടങ്ങിൽ നിയമസഭാ തെരഞ്ഞെടുപ്പ് 2026 പ്രവചന മത്സരത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ഏഷ്യൻ വാച്ച്സ് പ്രതിനിധി സുൽഫി നിർവ്വഹിച്ചു.
ആലി ബാപ്പു കുറുകത്താണി ( ജിദ്ദ റീജ്യണൽ സെക്രെട്ടറി ), ഇ പി മുഹമ്മദാലി ,നാസർ സൈൻ, ഷംസുദ്ധീൻ വേങ്ങൂർ, ഫസലുള്ള വെള്ളുവമ്പാലി , ഗഫൂർ വണ്ടൂർ,അനസ് തുവ്വൂർ, ഉസ്മാൻ മേലാറ്റൂർ, സാദിഖലി പുല്ലംങ്കോട് എന്നിവർ സംസാരിച്ചു.
പി കെ നാദിർഷാ , നവാബ് ( കുട്ടിക്ക ) എന്നിവർ നേതൃത്വം നൽകി.
യു എം ഹുസ്സൈൻ മലപ്പുറം സ്വാഗതവും, സാജു റിയാസ് നന്ദിയും പറഞ്ഞു
![]()
