റിയാദ്: കോഴിക്കോട് തിരുവാങ്ങൂർ സ്വദേശി അബ്ദുൾ ആരിഫ് ചീക്കാനം ചേരി (61) റിയാദിൽ നിര്യാതനായി. ബത്ഹയിലുള്ള തന്റെ താമസസ്ഥലത്ത് വെച്ച് ശാരീരിക അസ്വസ്ഥതതെ തുടർന്ന് മരിച്ചു. റെഡ് ക്രസന്റ് അധികൃതർ എത്തി പരിശോധന നടത്തി മരണം സ്ഥിരീകരിച്ചു.
മുംതാസ് ആണ് ഭാര്യ. ആയിഷ മർഫി റഹ്മാ ഷിയാന, ഫാത്തിമ ഷബ്നം എന്നിവർ മക്കളാണ്. മക്കൾ രണ്ടുപേരും ഖത്തറിലാണ്.
കുടുംബത്തിന്റെ തീരുമാനപ്രകാരം, ആവശ്യമായ തുടർനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം റിയാദിൽ തന്നെ ഖബറടക്കും. റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സി വെൽഫെയർ വിങ്ങിന്റെ മേൽനോട്ടത്തിൽ ഇതിനായുള്ള നടപടിക്രമങ്ങൾ നടന്നു വരുന്നു.
റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് ചെറുമുക്ക്, കൺവീനർ റിയാസ് തിരൂർക്കാട് എന്നിവരുടെ നേതൃത്വത്തിൽ വെൽഫെയർ ഭാരവാഹികളായ ഹാഷിം തോട്ടത്തിൽ, നസീർ കണ്ണീരി, ഫസൽ , കോഴിക്കോട് ജില്ലാ കെഎംസിസി ട്രഷറർ റാഷിദ് ദയ എന്നിവർ ആവശ്യമായ കാര്യങ്ങൾ ഏകോപിപ്പിക്കാൻ രംഗത്തുണ്ട്.
![]()
