റിയാദ്: 25 വർഷമായീ റിയാദിൽ പ്രവാസിയായിരുന്ന ജലാലുദ്ധീൻ അമ്പലപുഴക്ക് ആലപ്പുഴ ജില്ല കെ എം സി സി റിയാദ് ഘടകം യാത്ര അയപ്പ് നൽകി. ഷിഫാ സനയ്യയിൽ മംലക്ക ബേക്കറിയിൽ പതിനഞ്ച് വർഷമായി ജോലി ചെയ്യുന്ന ജലാലുദ്ധിൻ ആലപ്പുഴ ജില്ലാ കെ എം സി സി യുടെ എക്സ്ക്യൂട്ടിവ് അംഗം കൂടിയാണ്. ഒലയായിൽ നടന്ന യാത്ര അയപ്പ് പരിപാടിയിൽ മൊമെൻറ്റോ നൽകി ആദരിച്ചു. തുടർന്ന് നടന്ന യോഗത്തിന് പ്രസിഡറ്റ് പി കെ ഷാജി അദ്യക്ഷത വഹിച്ചു. റക്കീബ് സ്വാഗതവും, സെക്രട്ടറി സിയാദ് കായംകുളം ആമുഖ പ്രഭാഷണവും നടത്തി, ആദിൽ അരൂർ യോഗത്തിന് നന്ദി പറഞ്ഞു.
![]()
