റിപ്പോർട് : അഫ്സൽ കായംകുളം
ഹായിൽ : നാട്ടിലേക്കാൾ കൂടുതൽ കാലം സൗദിയിൽ തന്റെ ജീവിതം പടുത്തുയർത്തി നാലര പതിറ്റാണ്ടിന്റെ പ്രവാസം സമ്മാനിച്ച അബ്ദുൽ സലാമിന്റെ (80) അന്ത്യ വിശ്രമവും തന്റെ വിയർപ്പൊഴുക്കിയ മണ്ണിലും.
തിരുവനന്തപുരം ജില്ലയിലെ കിളിമാനുർ സ്വദേശിയായ അബ്ദുൽ സലാം ഹായിലിലെ സനയ്യയിൽ വെൽഡിങ് വർക്ക്ഷോപ്പ് നടത്തിവരികയായിരുന്നു. പക്ഷാഘാതത്തെ തുടര്‍ന്ന് ഹായില്‍ കിംഗ് ഖാലിദ് ആസ്പത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.
സാമൂഹിക പ്രവർത്തകൻ ചാൻസ അബ്ദുൽ റഹ്മാൻന്റെ നേത്രത്വത്തിൽ നിയമനടപടികൾ പൂർത്തിയാക്കി സദിയാൻ മഖ്ബറയിൽ ഖബറടക്കി. അദ്ദേഹത്തിന്റെ സുഹൃത്തുക്കളും സാമുഹിക പ്രവർത്തകരും ഉൽപ്പടെ ധാരാളം പേർ ഖബറടക്ക ചടങ്ങുകളിൽ സംബന്ധിച്ചു. ഭാര്യ: ഫവിലാബീവി.മക്കൾ : സഫീർ ,സഫ്ന . അംജദ് ഖാൻ, അമീന എനിവർ മരുമക്കളാണ്
![]()
