ദമ്മാം: കമ്മ്യൂണിറ്റി ഔട്ട്റീച്ച് പ്രോഗ്രാമിന്റെ ഭാഗമായി സൗദി അറേബ്യയിലെ ഇന്ത്യന്‍ സ്ഥാനപതി ഡോ. സുഹേല്‍ ഖാന് കിഴക്കന്‍ പ്രവിശ്യയില്‍ സന്ദര്‍ശനം നടത്തി. രണ്ടു ദിനങ്ങളിലായി ജുബൈല്‍, ദമ്മാം എന്നിവിടങ്ങളില്‍ നടന്ന ചടങ്ങുകളില്‍ നൂറുകണക്കിന് പ്രവാസികളുമായി അദ്ദേഹം ആശയവിനിമയം നടത്തി.
എക്സ്പെര്‍ട്ടൈസ് കമ്പനി സി.ഇ.ഒ മുഹമ്മദ് ആഷിഫിന്റെ നേതൃത്വത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്.
ദമ്മാമില്‍ ഇന്ത്യന്‍ ഓവര്‍സീസ് ഫോറം സംഘടിപ്പിച്ച പരിപാടിയില്‍ അംബാസഡര്‍ പങ്കെടുത്തു. മുതിര്‍ന്ന ഭാരവാഹികളായ അനില്‍ മാല്‍പാനി, മുകേഷ് ഗുപ്ത എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ ബിസിനസ് പ്രമുഖരും സന്നദ്ധ പ്രവര്‍ത്തകരും വിവിധ സംഘടനാ ഭാരവാഹികളും പങ്കെടുത്തു.
നിലവിലെ പ്രാദേശിക സാഹചര്യങ്ങളില്‍ പ്രവാസി സമൂഹം പ്രകടിപ്പിക്കുന്ന സംയമനത്തെയും സൗദി സുഹൃത്തുക്കളോടുള്ള സഹകരണത്തെയും അംബാസഡര്‍ അഭിനന്ദിച്ചു. സൗദി അറേബ്യയുടെ സുരക്ഷയ്ക്കും പരമാധികാരത്തിനും ഇന്ത്യ വലിയ പ്രാധാന്യമാണ് നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സൗദിക്ക് നേരെയുള്ള ആക്രമണങ്ങളെ ശക്തമായി അപലപിച്ച അദ്ദേഹം, മേഖലയില്‍ സമാധാനവും സംവാദങ്ങളും പ്രോത്സാഹിപ്പിക്കാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് ആവര്‍ത്തിച്ചു.
എംബസി നല്കുന്ന നിര്‍ദ്ദേശങ്ങളും അറിയിപ്പുകളും കൃത്യമായി പാലിക്കണമെന്നും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്പ്പ്ലൈന് സേവനം ലഭ്യമാണെന്നും
കോണ്‍സുലര്‍ സേവനങ്ങളില്‍ തടസ്സമില്ലെന്ന് ഉറപ്പാക്കുന്നതിനൊപ്പം പ്രവാസികള്‍ക്ക് അരികിലേക്ക് സേവനങ്ങള്‍ എത്തിക്കാന്‍ കോണ്‍സുലര്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുമെന്നും അംബാസഡര്‍ പറഞ്ഞു.
![]()
