റിയാദ്: കാനഡയിലെ ട്രെന്റ് യൂണിവേഴ്സിറ്റിയില്‍ നിന്നു ബിരുദാനന്തര ബിരുദം നേടിയ റിമ ഷുക്കൂറിന് ഒ.ഐ.സി.സി എറണാകുളം ജില്ലാ കമ്മിറ്റി സ്വീകരണം നല്കി. ഒ.ഐ.സി.സി സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റും മുന്‍ എറണാകുളം ജില്ലാ പ്രസിഡന്റുമായ ഷുക്കൂര്‍ ആലുവയുടെ മകളാണ്. എല്‍കെജി മുതല്‍ പ്ലസ് ടൂ വരെ റിയാദിലായിരുന്നു പഠനം. ബിടെക് കമ്പ്യൂട്ടര്‍ സയന്‍സ് ബിരുദം നേടിയതിന് ശേഷമാണ് ബിഗ് ഡാറ്റാ അനലറ്റിക്സില്‍ ഉപരിപഠനം നടത്തിയത്.
റിയാദ് അല്‍ മാസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാ പ്രസിഡന്റ് അലി ആലുവ അധ്യക്ഷത വഹിച്ചു. വി ജെ നസറുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. പ്രവാസ ലോകത്തെ പരിമിത സാഹചര്യങ്ങളില്‍ നിന്നു വളര്‍ന്ന് വിദേശ സര്‍വ്വകലാശാലകളില്‍ ഉന്നത വിജയം നേടി നാട്ടില്‍ ജേലി തേടാന്‍ മടങ്ങിയെത്തുന്ന പുതുതലമുറ മാതൃകയാണെന്ന് ചടങ്ങില്‍ സംസാരിച്ചവര്‍ പറഞ്ഞു. പ്രസിഡന്റ് അലി ആലുവയുടെ നേതൃത്വത്തില്‍ പ്രശംസാ ഫലകം സമ്മാനിച്ചു. സ്വീകരണത്തിന് റിമ ഷുക്കൂര്‍ നന്ദി പറഞ്ഞു.
![]()
