ജിദ്ദ: സംസ്ഥാന വനിതാ മുസ്ലിം ലീഗ് സെക്രട്ടറിയും മലപ്പുറം ജില്ലാ പഞ്ചായത്ത് മുന്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണുമായ സറീന ഹസീബിന് ജിദ്ദ കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി വനിതാ വിംഗിന്റെ നേതൃത്വത്തില്‍ ഊഷ്മള സ്വീകരണം നല്കി.
ജിദ്ദ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി വനിതാ വിംഗ് പ്രസിഡന്റ് മുംതാസ് പാലോളി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഷമീല മൂസ സ്വാഗതം ആശംസിച്ചു. വനിതാ വിംഗ് ഭാരവാഹികളായ സലീന ഇബ്രാഹിം, ഹസീന അഷ്റഫ്, ജംഷിന മാമുനിസാര്‍, നസീഹ മര്‍ജാന്‍, നസീമ ഹൈദര്‍, ബസ്മ സാബില്‍, ഇര്‍ഷാദ ഇല്യാസ്, സുരയ്യ കാരി, ഹാജറ ബഷീര്‍ എന്നിവര്‍ സംബന്ധിച്ചു. ട്രഷറര്‍ കുബ്ര ലത്തീഫ് നന്ദി പറഞ്ഞു.
![]()
