ദമ്മാം: അക്ഷരം ദമ്മാം, പി ബി ഡി എ , ദമ്മാം മലയാളി സമാജം (ഡി എം എസ് ) എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. ഏപ്രിൽ 17 വെള്ളിയാഴ്ച രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് 1.30 വരെ ദമ്മാം സെൻട്രൽ ഹോസ്പിറ്റലിൽ ക്യാമ്പ് നടക്കുമെന്നു സംഘാടകർ അറിയിച്ചു.
സമൂഹത്തിൽ രക്തത്തിന്റെ ആവശ്യകത ദിനംപ്രതി വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, ജീവൻ രക്ഷിക്കാൻ സഹായകരമായ രക്തദാനം ചെയ്യാൻ ഏവരും മുന്നോട്ട് വരണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.
ആരോഗ്യപരമായ മാനദണ്ഡങ്ങൾ പാലിക്കുന്ന എല്ലാവർക്കും ക്യാമ്പിൽ പങ്കെടുത്ത് രക്തദാനം നടത്താവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് സംഘാടക സമിതിയുമായി ബന്ധപ്പെടാവുന്നതാണ്.
0531381662
0598380163
0536651070
എല്ലാവരും ഈ സന്നദ്ധ പ്രവർത്തനത്തിൽ പങ്കുചേർന്ന് മനുഷ്യജീവൻ രക്ഷിക്കാൻ കൈത്താങ്ങാകണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.
![]()
