റിയാദ്: ട്രാവല്‍ ഏജന്‍സിയുടെ ചതിക്കുഴിയിലായ നാല് നഴ്സുമാര്‍ നാട്ടിലേക്ക് മടങ്ങി. നാഗര്‍കോവില്‍ സ്വദേശിനികളായ മഞ്ജുമ, റോസമ്മ, ക്ലാര, ജോളി എന്നിവരാണ് ആറുമാസത്തെ ദുരിതത്തിന് ശേഷം മടങ്ങിയത്. മികച്ച വാഗ്ദാനങ്ങള്‍ വിശ്വസിച്ചാണ് ഇവര്‍ ബുറൈദയിലെ സ്വകാര്യ ക്ലിനിക്കിലെത്തിയത്. നഴ്സായി ജോലി ചെയ്യുന്നതിന് പ്രൊഫഷണല്‍ രജിസ്ട്രേഷന് ആവശ്യമാണ്. ഇതിനായി സൗദി കമ്മീഷന് ഫോര്‍ ഹെല്‍ത്ത് സ്പെഷ്യാലിറ്റീസ് പരീക്ഷയ്ക്കായി അപേക്ഷ സമര്‍പ്പിച്ചപ്പോഴാണ് ഏജന്‍സിയുടെ ചതി പുറത്തായത്. പഠനശേഷം ഇവരുടെ യഥാര്‍ത്ഥ പ്രവൃത്തിപരിചയം മതിയാകുമായിരുന്നെങ്കിലും ഏജന്‍സി നല്കിയ രണ്ടുവര്‍ഷത്തെ വ്യാജ എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് പിടികൂടിയതോടെ നിയമ നടപടികള്‍ നേരിടേണ്ടി വന്നു.
ഗള്‍ഫ് മലയാളി ഫെഡറേഷന് ജിസിസി ചെയര്മാന് റാഫി പാങ്ങോട് വിഷയത്തില്‍ ഇടപെടുകയും ആരോഗ്യ മന്ത്രാലയവുമായി ബന്ധപ്പെട്ട് ഏജന്‍സിയുടെ വഞ്ചന ബോധ്യപ്പെടുത്തിയതോടെ ഇവരുടെ യാത്രക്കുള്ള വഴി തെളിഞ്ഞു. നിയമനടപടികള്‍ ഒഴിവാക്കി നഴ്സുമാര്‍ ഫൈനല്‍ എക്സിറ്റ് നേടി നാട്ടിലേക്ക് മടങ്ങിയത്.
![]()
