തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു . രാവിലെ 7 മണിക്ക് തുടങ്ങി വോട്ടെടുപ്പ് വൈകുന്നേരം 6 മണിക്ക് സമാപിക്കും.
നിശ്ചിതസമയം കഴിഞ്ഞും വോട്ട് ചെയ്യാന്‍ ആളുകള്‍ ക്യൂവിലുണ്ടെങ്കില്‍, അവര്‍ക്ക് വോട്ട് രേഖപ്പെടുത്താന്‍ അവസരം നല്‍കും. ഇതിനായി വരിയില്‍ ഏറ്റവും ഒടുവില്‍ നില്ക്കുന്ന ആള് മുതല്‍ മുന്നോട്ട് പ്രിസൈഡിങ് ഓഫീസര്‍ ഒപ്പിട്ട ടോക്കണുകള്‍ വിതരണം ചെയ്യും. വരിയുടെ അവസാനം നില്ക്കുന്ന ആള്‍ക്ക് ഒന്നാം നമ്പര്‍ ടോക്കണും തൊട്ടു മുന്നിലുള്ളവര്‍ക്ക് രണ്ട്, മൂന്ന് എന്നിങ്ങനെ ക്രമത്തില്‍ ടോക്കണുകള്‍ നല്കി വരിയുടെ ഏറ്റവും മുന്നില്‍ നില്ക്കുന്ന ആള്‍ക്ക് അവസാനത്തെ നമ്പര്‍ ടോക്കണ്‍ ലഭിക്കുന്ന രീതിയിലാണ് ക്രമീകരണം. ഇത്തരത്തില്‍ ടോക്കണ്‍ ലഭിക്കുന്ന എല്ലാവര്ക്കും വോട്ട് ചെയ്യാം.
140 മണ്ഡലങ്ങളിലായി 883 സ്ഥാനാർഥികളാണ് മത്സരരംഗത്ത് ഉള്ളത്. ആകെ വോട്ടർമാരുടെ എണ്ണം 2,71,96,936.
![]()
