ഇൻകാസ് മണലൂർ നിയോജകമണ്ഡലം കമ്മിറ്റി ദുബായുടെ അഭിമുഖ്യത്തിൽ ഐക്യ ജനാധിപത്യ മുന്നണിയുടെ മണലൂർ നിയോജകമണ്ഡലം സാരഥി ടി എൻ പ്രതാപന്റെ വിജയത്തിനായി തെരഞ്ഞെടുപ്പ് ഓൺലൈൻ കൺവെൻഷൻ നടത്തി.
തെരഞ്ഞെടുപ്പ് കൺവെൻഷൻ കെപിസിസി ജനറൽ സെക്രട്ടറി ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്തു.
കിറ്റും കാശും കൊടുത്തു ബിജെപി ജനാധിപത്യത്തെ കശാപ്പു ചെയ്യുകയാണെന്നും ശബരിമല സ്വർണ്ണം പോലും കൊള്ളയടിച്ച പത്തു കൊല്ലത്തെ ഇടതു ഭരണം കേരളത്തിലെ ഇരുണ്ട കാലഘട്ടത്തിന് മറുപടി നൽകാൻ ജനാധിപത്യ വിശ്വാസികൾക്ക്
ലഭിച്ചിട്ടുള്ള സുവർണ്ണമായ അവസരമായി ഈ വോട്ടവകാശത്തെ വിനിയോഗിക്കണം എന്നും അദ്ദേഹം പറഞ്ഞു.
മണലൂരിലെ കഴിഞ്ഞ പത്തുവർഷത്തെ വികസന മുരടിപ്പിന് അറുതി വരുത്താൻ സാധാരണക്കാരൻ്റ കണ്ണീരൊപ്പുന്ന കാരുണ്യ പദ്ധതികളും നാടിൻറെ പൈതൃകം കാത്തുസൂക്ഷിക്കുന്ന വികസനവും സൗഹൃദവും കൈകോർക്കുന്ന ഒരു പുതിയ മണലൂരിനെ കെട്ടിപ്പടുക്കാൻ ടി എൻ പ്രതാപനെ വിജയിപ്പിക്കേണ്ടത്കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് വിലയിരുത്തി.
യോഗത്തിൽ മണലൂർ ഐക്യജനാധിപത്യമുന്നണി സഥാനാ ർത്ഥി ടി.എൻ. പ്രതാപൻ നേരിട്ട് പങ്കെടുത്ത് സംസാരിച്ചു.
പ്രവാസികൾ നൽകുന്ന കരുത്തും പിന്തുണയും വരാനിരിക്കുന്ന പോരാട്ടത്തിൽ വലിയ ആത്മവിശ്വാസം
നൽകുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
ഇൻകാസ് മണലൂർ നിയോജകമണ്ഡലം പ്രസിഡൻറ് ഇബ്രാഹിം കേച്ചേരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ
ഇൻകാസ് സ്റ്റേറ്റ് കമ്മിറ്റി വർക്കിംഗ് പ്രസിഡൻറ് പവിത്രൻ ബാലൻ മുഖ്യപ്രഭാഷണവും ഇൻകാസ് തൃശ്ശൂർ ജില്ലാ കമ്മിറ്റി ദുബായ് പ്രസിഡൻറ് ഫിറോസ് മുഹമ്മദാലി മുഖ്യാതിഥിയും ഉദയ് ഇ യു വാടാനപ്പള്ളി സ്വാഗതവും അബ്ദുൽ ഷുക്കൂർ നന്ദിയും പറഞ്ഞു.
യോഗത്തിന് സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡൻറ് സിന്ധു മോഹൻ , സ്റ്റേറ്റ് കമ്മിറ്റി മെമ്പർ താരിസ് , തൃശ്ശൂർ ജില്ലാ കമ്മിറ്റി വർക്കിംഗ് പ്രസിഡണ്ട് തസ്ലിം കരീം, ജനറൽ സെക്രട്ടറി രാജാറാം മോഹൻ, ട്രഷറർ മിസ്ബ യൂനസ് മറ്റു ജില്ലാ ഭാരവാഹികളായ ഷക്കീർ പമ്പ്ര,നജീബ് ജലീൽ,എസ് കുമാർ, അബ്ദുൾ സലാം തിരുന്നെല്ലൂർ, ഷക്കീർ പി കെ , മനീഷ് മഞ്ചറമ്പത്ത് , റാഫി കോമളത്ത്, ഷാഹിദ് എളവള്ളി, നവാസ് , ജബീഷ് ജമാൽ തുടങ്ങിയവർ സംസാരിച്ചു .
വരും മണിക്കൂറുകളിൽ ദുബായിലെ ഓരോ മണലൂർ സ്വദേശിയും നാട്ടിലുള്ള സുഹൃത്തുക്കളെയും ബന്ധുക്കളെയും
ഫോണിൽ വിളിച്ച് വോട്ട് ഉറപ്പിച്ചുകൊണ്ട് നമ്മുടെ നാടിന്റെ വികസനത്തിനും ജനാധിപത്യത്തിന്റെ വിജയത്തിനുമായി
ടി.എൻ.പ്രതാപനെ വൻഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്ന് യോഗത്തിൽ അഭ്യർത്ഥിച്ചു.
![]()
