റിയാദ്: അന്തരിച്ച മുൻ മുഖ്യമന്ത്രിയും കൊണ്ഗ്രെസ്സ് നേതാവുമായ
ഉമ്മൻ ചാണ്ടി ജനഹൃദയങ്ങൾ കീഴടക്കിയ ഭരണാധികാരി ആയിരുന്നുവെന്ന്
ഒ ഐ സി സി ആലപ്പുഴ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അനുശോചന യോഗത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. പ്രവാസികളുടെ വിഷയങ്ങളിൽ ആത്മാർത്ഥതയോടെ ഇടപെടുകയും സൗദിയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട 13 മലയാളികളെ അതിൽ നിന്ന് രക്ഷപ്പെടുത്തുകയും ചെയ്ത നേതാവിനെയാണ് നമുക്ക് നഷ്ടമായതെന്നു
മുൻ നോർക്ക കാൻസൽട്ടന്റ് ശിഹാബ് കൊട്ടുകാട് പറഞ്ഞു. രാഷ്ട്രീയ നേതാക്കളും പൊതു പ്രവർത്തകരും ഉമ്മൻ ചാണ്ടിയെ മാതൃകയാക്കണമെന്ന് ചടങ്ങിൽ അധ്യക്ഷനായിരുന്ന ആലപ്പുഴ ജില്ലാ പ്രസിഡന്റ് സുഗതൻ നൂറനാട് അഭിപ്രായപ്പെട്ടു. കലുഷിത രാഷ്ട്രീയത്തിന്റെ കാലഘട്ടത്തിൽ സ്നേഹത്തിന്റെ പൊൻതൂവൽ വിരിയിച്ച രാഷ്ട്രീയ നേതാവായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് ജനറൽസെക്രട്ടറി നൗഷാദ് കറ്റാനം അനുശോചന പ്രമേയം അവതരിപ്പിച്ചുകൊണ്ട് അഭിപ്രാ
യപെട്ടു.ഒ ഐ സി സി ഗ്ലോബൽ കമ്മിറ്റി സെക്രട്ടറി റസാഖ് പൂക്കോട്ടുപാടം,
സൗദി നാഷണൽ കമ്മിറ്റി ജനറൽസെക്രട്ടറി സത്താർ കായംകുളം, ഖജാൻജി റഹ്മാൻ മുനമ്പത്ത്, സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ രഘുനാഥ് പറശ്ശിനിക്കടവ്, ഷംനാദ് കരുനാഗപ്പള്ളി,യഹിയ കൊടുങ്ങല്ലൂർ, നവാസ് വെള്ളിമാടുകുന്ന്, ഷാനവാസ് മുനമ്പത്ത്, ആലപ്പുഴ ജില്ലാ ഭാരവാഹികളായ ഹാഷിം ആലപ്പുഴ, മുജീബ് കായംകുളം, ഷിബു ഉസ്മാൻ, അബ്ദുൽ വാഹിദ്, ഷാജി മുളക്കുഴ, ജയമോൻ, അഷ്റഫ് കായംകുളം, ആഘോഷ് ആറാട്ടുപുഴ, അൻസാർ മുഹമ്മദ്,ജില്ലാ പ്രസിഡന്റുമാരായ ബാലുക്കുട്ടൻ, കെ കെ തോമസ്, ഷുക്കൂർ ആലുവ, രാജു തൃശ്ശൂർ, വിൻസെന്റ്, സെൻട്രൽ കമ്മിറ്റി നേതാക്കളായ സലീം അർത്തിയിൽ സോണി തൃശ്ശൂർ ഡൊമനിക് , ഷൈജു പച്ച,നാസർ, ഷിജു, റിജോ, അബ്ദുൽ അസീസ്, നാസർ കല്ലറ, മാധ്യമ പ്രവർത്തകൻ സുലൈമാൻ വിഴിഞ്ഞം മുതലായവർ അനുശോചനം രേഖപ്പെടുത്തി.
![]()
