റിയാദ്: നിയമസഭ തെരഞ്ഞെടുപ്പ് തിരഞ്ഞെടുപ്പ് ആവേശത്തിൽ പ്രവാസികളും.റിയാദ് യുഡിഎഫ് കമ്മറ്റി തെരഞ്ഞെടുപ്പ് കണ്വെന്ഷന് ഇന്ന് നടക്കും. മാര്‍ച്ച് 27 വെളളി വൈകീട്ട് 7.30ന് ബത്ഹ ഡി-പാലസ് ഓഡിറ്റോറിയത്തില്‍ കെഎംസിസി-ഒഐസിസി സെന്‍ട്രല്‍ കമ്മറ്റികള്‍ സംയുക്ത കണ്വന്ഷന് നടത്തുമെന്നു ഭാരവാഹികൾ വാർത്ത കുറിപ്പിലറിയിച്ചു.
പത്തു വര്‍ഷം ഭരിച്ചു മുടിച്ച എല്‍ഡിഎഫ് ഭരണത്തിന് അറുതി വരുത്തണം. നൂറിലേറെ സീറ്റ് നേടി ടീം യുഡിഎഫ് അധികാരത്തില്‍ വരേണ്ടത് നാടിന്റെ പുരോഗതിക്ക് ആവശ്യമാണ്. അതിനായി പ്രവാസ ലോകത്ത് നിന്ന് പരമാവധി വോട്ട് ഉറപ്പിക്കും. വോട്ടുള്ള യുഡിഎഫ് പ്രവര്‍ത്തകരെ പരമാവധി നാട്ടിലെത്തിക്കുന്നതിനും നാട്ടിലുള്ള ബന്ധുമിത്രാദികളെ ഫോണ്‍ വഴി യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാന്‍ ക്യാമ്പയിനും ആരംഭിക്കുന്നതിന്റെ ഭാഗമായാണ് കണ്‍വെന്‍ഷനെന്ന് റിയാദ് യുഡിഎഫ് നേതാക്കള്‍ അറിയിച്ചു.
കണ്‍വെന്‍ഷനില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്, പ്രതിപക്ഷ ഉപ നേതാവ് പി കെ കുഞ്ഞാലിക്കുട്ടി, ഘടക കക്ഷി നേതാക്കള്‍ എന്നിവര്‍ പ്രവാസികളെ അഭിസംബോദന ചെയ്യും. യുഡിഎഫ് പ്രവര്‍ത്തകരും അനുഭാവികളും യോഗത്തില്‍ പങ്കെടുക്കണമെന്ന് കെഎം സിസി സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് സി പി മുസ്തഫ, ജന. സെക്രട്ടറി ശുഹൈബ് അനങ്ങാങ്ങര, ഒഐസിസി പ്രസിഡന്റ് സലിം കളക്കര, ജന. സെക്രട്ടറി സുരേഷ് ശങ്കര്‍ എന്നിവര്‍ അറിയിച്ചു.
![]()
